ദേശീയമലയാളവേദി          ക്രിസ്തുമസ് –  പുതുവത്സരാഘോഷം സംഘടിപ്പിച്ചു

പേരൂർക്കട : ലൂഥറൻ ചർച്ച് ഓഫ് ഇന്ത്യയും ദേശീയ മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് – പുതുവത്സരാഘോഷം മണ്ണാമൂല ആർച്ച് ബിഷപ്പ് പാലസിൽ  നടന്നു. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ്  ഉദ്ഘാടനം ചെയ്തു. ലൂഥറൻ ചർച്ച് ഓഫ് ഇന്ത്യ മേജർ ആർച്ച് ബിഷപ്പ്  റവ. ഡോ. റോബിൻസൺ ഡേവിഡ് ലൂഥർ അധ്യക്ഷത വഹിച്ചു. പ്രവാസി വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ സ്ഥാപകൻ ഡോ. രാജ്മോഹൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. സൈക്കോളജിക്കൽ കൗൺസിലർ കെ പി അഹമ്മദ് മൗലവി, അനന്ത ചൈതന്യ ധ്യാനാശ്രമത്തിലെ സദ്ഗുരു  അനിൽ സ്വാമി, ദേശീയമലയാള വേദി ദേശീയ പ്രസിഡന്റ് അഡ്വ. ഡോ. നിസാമുദീൻ,  വർക്കിംഗ് പ്രസിഡണ്ട്  ഡോ. ഷാനവാസ്, പ്രമുഖ നർത്തകി ഡോ. സുറുമി സുധീർ, ഗായകരായ സമീർ കെ. തങ്ങൾ, സന്ധ്യ കൊല്ലം, അഡ്വ. ജയകുമാരൻ നായർ, സുധീർ ആറ്റുകാൽ, മിനി ഓമനക്കുട്ടൻ, വനിതാ വിഭാഗം കൺവീനർ ശോഭാകുമാർ, ബാലവിഭാഗം കൺവീനർ ഷീജാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, ട്രഷറർ എം. എസ്. ഗാലിഫ് കൃതജ്ഞതയും പറഞ്ഞു. പ്രമുഖ ഗായകർ നേതൃത്വം നൽകിയ ഗാനമേളയും, നൃത്തവും, വിവിധ കലാ – കായിക  മത്സരങ്ങളും തുടർന്ന് നടന്നു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

31 minutes ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

13 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

14 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

14 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

14 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

14 hours ago