കെ-സ്‌മാർട്ടിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ‘സ്‌മാർട്ടി’ എന്ന എഐ വെർച്വൽ അസിസ്റ്റൻ്റിൻ്റെ ഉദ്ഘാടനം 2026 ജനുവരി 20 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിർവ്വഹിക്കും.
പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങളെക്കുറിച്ച് 24 മണിക്കൂറും വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം. 0471-2525100 എന്ന നമ്പറിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം.
പഞ്ചായത്ത്, നഗരസഭ കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ലൈസൻസ് നിയമങ്ങൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ‘സ്‌മാർട്ടി’ മറുപടി നൽകും.
തദ്ദേശ സ്വയം ഭരണ വകുപ്പും ഇൻഫർമേഷൻ കേരള മിഷനും ‘ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്റ്റാർട്ടപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എഐ കോളിംഗ് ബോട്ട്, 3 ഡ അവതാർ-ടോക്ക് ബോട്ട് എന്നീ സാങ്കേതിക വിദ്യകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കെ-സ്മാർട്ട് വെബ്സൈറ്റിലെ 3 ഡി അവതാറിലൂടെ നേരിട്ട് സംവദിക്കാനും മൊബൈലിലൂടെയോ ലാൻഡ്‌ലൈനിലൂടെയോ വിളിച്ച് സംശയങ്ങൾ തീർക്കാനും സാധിക്കും.
ഫയലുകളുടെ നിലവിലെ സ്ഥിതി അറിയാനും ഇത് സഹായിക്കും. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ നിയമങ്ങളും
സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…