ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെ ദിവാസ്വപ്‌നം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെയും ബിജെപിയുടെയും ദിവാസ്വപ്‌നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ഗുജറാത്തിലെ ബിജെപി ഭരണത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് മോദിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. അത് കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

മോദിയുടെ കേരള സന്ദര്‍ശനം  വര്‍ഗീയതയുടെ വിത്തുകള്‍ പാകാനാണ്. കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും മതേരത്വം പഠിപ്പിക്കാന്‍ ബിജെപിക്ക് എന്ത് യോഗ്യതയാണുള്ളത്. വിദ്വേഷവും വിഭജന രാഷ്ട്രീയവും കൊണ്ട് അധികാരം നിലനിര്‍ത്താമെന്നത് മാത്രമാണ് ബിജെപി ചിന്ത.അത്തരം രാഷ്ട്രീയത്തിന് കേരളം പാകമല്ലെന്ന് ഇവിടെത്തെ മതേതരബോധമുള്ള ജനത വിവിധ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നറിയിപ്പുക്കൊടുത്തതാണ്.

വോട്ട് രാഷ്ട്രീയത്തിന് വേണ്ടി നാടിന്റെ മതസൗഹാര്‍ദ്ദം തര്‍ക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും അനുവദിക്കില്ല. നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അതിലുള്ള പകയാണ് കോണ്‍ഗ്രസിനും ലീഗിനുമെതിരായ നരേന്ദ്ര മോദിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.കേരളത്തിന് ആശ്വാസകരമായ ഒരു പ്രഖ്യാപനവും നടത്താന്‍ പ്രധാനമന്ത്രിക്കായില്ല. കേരള ജനതയെ അപമാനിച്ചതിനും വഞ്ചിച്ചതിനും നരേന്ദ്ര മോദി മാപ്പുപറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

News Desk

Recent Posts

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

11 hours ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി ടിവികെ പ്രവർത്തകർ

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ടിവികെ (തമിഴക വെട്രി കഴകം) സ്ഥാനാർഥികൾ നേടിയ വിജയത്തിന്റെ ആവേശം കേരളത്തിലും. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ…

2 weeks ago

പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വാണിമണി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ 2026-ലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ആത്മീയ,…

2 weeks ago

ഷോട്ട്പുട്ടിൽ സ്വർണം, ഹാമർത്രോയിൽ വെള്ളി; കായികരംഗത്ത് തിളങ്ങി സിബിന്‍

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഹാമർത്രോയിൽ വെള്ളിയും നേടി സിബിന്‍ മികവ് തെളിയിച്ചു.…

2 weeks ago