സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യാസഖ്യ ത്തിന്റെ ഭാഗമാകുന്നത് എങ്ങനെ : കെ.മുരളീധരൻ

തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം, എങ്ങനെയാണ് ഇന്ത്യ ഭാഗമായി നിൽക്കുന്നതെന്ന്  കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ. ഇത്തരക്കാരന്റെ സത്യത്തിൽ നിന്ന് പുറത്തുപോയിട്ട് വേണം ഇത്തരത്തിൽ സംസാരിക്കാൻ എന്നും അദ്ദേഹം പറഞ്ഞു. കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷകസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വിജയികളായിട്ടുള്ള ജനപ്രതിനിധികൾക്ക് സ്വീകരണവും കർഷകർക്ക് ചികിത്സാ സഹായവും പക്ഷേ കിറ്റ് വിതരണവും നടന്നു. മികച്ച കർഷകരെ ആദരിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ സെക്രട്ടറി ആർ വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് വെള്ളത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മലവിള ബൈജു, പ്രിയ ചന്ദ്രൻ, ശിഹാബുദ്ദീൻ മണനാക്ക്, കർഷക കോൺഗ്രസ് ഭാരവാഹികളായ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അശ്വതി, തൊളിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ , നിയമം ബ്ലോക്ക് മെമ്പർ ജയ മോളി,സന്തോഷ് വിഴവൂർ, ഒറ്റൂർ പപ്പൻ, പേയാട് ശ്രീകണ്ഠൻ നായർ, ഇഴക്കോട് അനിൽ, പുതുക്കുളങ്ങര മണികണ്ഠൻ, ആർ.ബി ബാലചന്ദ്രൻ നായർ, സജു പിള്ള,തിരുമല ബ്രിജിത്ത് രാജ്, ബിജു മാധവൻ, ഫ്ലമിൻ സേവിയർ സംസാരിച്ചു

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

6 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

7 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

19 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

19 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

19 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

20 hours ago