സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനായുള്ള സംസ്ഥാന പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ സംസ്ഥാനതല വാർഷിക സഹവാസ ക്യാമ്പ് “ഐക്യ 2026” ഉദ്‌ഘാടനം നാളെ (മെയ് 20) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും.
ജൻഡർ ഇൻക്ലൂസിവിറ്റി അഥവാ ‘ലിംഗസമത്വം‘ എന്നതാണ് ഇത്തവണത്തെ ക്യാമ്പിന്റെ പ്രധാന വിഷയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്റുഡന്റ്റ് പോലീസ് കേഡറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 939 കേഡറ്റുകൾ ആറുദിന ക്യാമ്പിൽ പങ്കെടുക്കും.
ഉദ്‌ഘാടന ചടങ്ങിൽ എം.എൽ.എ എം വിൻസെൻറ്, ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് , സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, പോലീസ് ആസ്ഥാന എ.ഡി.ജി.പി എസ് ശ്രീജിത്ത്, ഐ.ജി എസ് അജീത ബീഗം, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ പങ്കെടുക്കും.
കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നത്107. മറ്റു ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം ഇപ്രകാരമാണ് തിരുവനന്തപുരം 103, പത്തനംതിട്ട 31, ആലപ്പുഴ 51, കോട്ടയം 44, എറണാകുളം 62, ഇടുക്കി 48, തൃശൂർ 76, മലപ്പുറം 91, പാലക്കാട് 65, കോഴിക്കോട് 91, വയനാട് 43, കണ്ണൂർ 82, കാസർഗോഡ് 43.
ക്യാമ്പിൻറെ വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ സംവദിക്കും. കൂടാതെ വനിതാ ശിശുവികസന വകുപ്പിൻറെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി സെഷൻ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, പി ടി , പരേഡ്, ഫീൽഡ് വിസിറ്റ്, ഇൻഡോർ ഔട്ട് ഡോർ ക്ലാസുകൾ, സൂമ്പാ, യോഗ എന്നിവയും ക്യാമ്പിൻറെ ഭാഗമായി നടക്കും.
ആറു ദിവസം നീണ്ടു നിൽക്കുന്ന റെസിഡൻഷ്യൽ ക്യാമ്പ് 25.05.2026 തിങ്കളാഴ്ച വർണശബളമായ പരേഡോടുകൂടി സമാപിക്കും
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…