ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപ ചെലവിൽ കുറഞ്ഞത് 75 ശതമാനം തദ്ദേശീയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ 20 എൻഹാൻസ്ഡ് കപ്പാസിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ജാമറുകൾ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കരാർ ഒപ്പുവച്ചു.
2026 ജൂൺ 10 ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യ ത്തിലാണ് ബെംഗളൂരുവിലെ അക്കോർഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പുവച്ചത്.
ശത്രു സേനകളുടെ ജിഎൻഎസ്എസ് റിസീവറിന്റെ ഉപഗ്രഹ സിഗ്നൽ പിടിച്ചെടു ക്കലും ട്രാക്കിംഗ് പ്രകടനം കുറയ്ക്കലും, സിഗ്നൽ സ്പൂഫിംഗും – തെറ്റിദ്ധരിപ്പിക്കുന്ന ജാമിംഗ് – സിസ്റ്റത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ബഹുമുഖ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷിത പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം വഴിയൊരുക്കും.
രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടു ത്തുന്നതിനൊപ്പം ആത്മനിർഭർ ഭാരത്, മെയ്ക്ക്-ഇൻ-ഇന്ത്യ എന്നിവയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത എടുത്തു കാട്ടുന്നതാണ് കരാർ. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നൂതന സൈനിക സാങ്കേതികവിദ്യ തദ്ദേശീയമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളിൽ ഇത് ഒരു നിർണായക നാഴികക്കല്ലാണ്.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…