ബ്രാൻഡഡ് മരുന്നുകൾ പകരം കൃത്യമായ മറ്റ് ബ്രാൻഡഡ് ജനറിക് മരുന്നുകൾ വഴി വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെ പ്രതിമാസ മരുന്ന് ചെലവ് 50-60% വരെ കുറയ്ക്കാൻ പ്ലാറ്റിനംആർഎക്സ് ( https://www.platinumrx.in/ ) സഹായകം
കൊച്ചി: താങ്ങാനാവുന്ന വിലയിൽ മികച്ച ബ്രാൻഡഡ്-ജനറിക് മരുന്നുകൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പ്ലാറ്റ്‌ഫോമായ പ്ലാറ്റിനംആർഎക്സ് രാജ്യത്തുടനീളമുള്ള 10 ലക്ഷം രോഗികൾക്ക് സേവനം നൽകിയ കമ്പനി എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇതുവഴി, ഗുണനിലവാരമുള്ള ജനറിക് മരുന്നുകളിലൂടെ ഉപഭോക്താക്കൾക്ക് ആകെ 128 കോടിയിലധികം രൂപയുടെ ലാഭം മരുന്ന് ബില്ലിൽ നേടി കൊടുക്കാനും സാധിച്ചു.
പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുമായി ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതിമാസം 2,000 മുതൽ 5,000 രൂപ വരെയുള്ള മരുന്ന് ബില്ലുകൾ എന്നത് ഇന്ന് സാധാരണമാണ്. അത് അവരെ നിരന്തരം വേട്ടയാടുന്ന ഒരു വലിയ ഭാരമാണ്. ഈ സാമ്പത്തിക ബാധ്യത കാരണം 70 കോടിയിലധികം ആളുകളാണ് പലപ്പോഴും മരുന്ന് കഴിക്കാതിരിക്കുകയോ, കൃത്യസമയത്ത് വാങ്ങാതിരിക്കുകയോ, അല്ലെങ്കിൽ മരുന്നില്ലാതെ മുന്നോട്ട് പോവേണ്ട അവസ്ഥയോ വരുന്നത്. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പ്ലാറ്റിനംആർഎക്സ് രൂപം കൊണ്ടത്.
പ്രശസ്തമായ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന, യഥാർത്ഥ ബ്രാൻഡഡ് മരുന്നുകളുടെ അതേ സാൾട്ട് കോമ്പോസിഷൻ 100% ഉറപ്പുനൽകുന്ന, ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഉയർന്ന ഗുണനിലവാരമുള്ള ബ്രാൻഡഡ് ജനറിക് മരുന്നാണ് ഈ പ്ലാറ്റ്ഫോം ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നിന് പകരമായി വാഗ്ദാനം ചെയ്യുന്നത്. ലൈസൻസുള്ള ഫാർമസിസ്റ്റുകൾ വിതരണം ചെയ്യുന്ന ഈ മരുന്നുകൾ ഇന്ത്യയിലുടനീളമുള്ള 20,000-ത്തിലധികം പിൻകോഡുകളിൽ ലഭ്യമാക്കുന്നുണ്ട്. മെട്രോ നഗരങ്ങളിൽ ഒരു ദിവസത്തിനകവും, മറ്റ് സ്ഥലങ്ങളിൽ ഒന്നു മുതൽ മൂന്ന് ദിവസത്തിനകവും ഡെലിവറി ലഭിക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ, ഗുണനിലവാരത്തിലോ സുരക്ഷിതത്വത്തിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ രോഗികൾക്ക് അവരുടെ പ്രതിമാസ മരുന്ന് ബില്ലുകളിൽ 50-60% വരെ ലാഭിക്കാൻ സാധിക്കുന്നു.
” 128 കോടി രൂപ ഇന്ത്യൻ രോഗികളുടെ കൈകളിലേക്ക് തിരികെയെത്തുക എന്നത് ഒരു ബിസിനസ്സ് നേട്ടമല്ല. മരുന്ന് ബില്ലുകൾ കാരണം പലപ്പോഴും മുടങ്ങിപ്പോകുന്ന സ്കൂൾ ഫീസ്, പലചരക്ക് സാധനങ്ങൾ, ദൈനംദിന ജീവിത ആവശ്യങ്ങൾ എന്നിവയ്ക്കായി കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തുകയാണിത്,” പ്ലാറ്റിനംആർഎക്സ് കോ-ഫൗണ്ടർ അശുതോഷ് പാണ്ഡെ പറഞ്ഞു. “ഗുണമേന്മയുള്ള മരുന്ന് ഒരു ആഡംബരമാകരുത് എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ ഇത് ആരംഭിച്ചത്. ഇന്ന് ഏകദേശം പത്ത് ലക്ഷം കുടുംബങ്ങളിലേക്ക് അത് എത്തിയതോടെ ആ വിശ്വാസം ഒരു വലിയ മുന്നേറ്റമായി മാറുകയാണ്.”
മറ്റ് ജനറിക് വിപണികളിൽ നിന്ന് പ്ലാറ്റിനംആർഎക്സിനെ വേറിട്ടു നിർത്തുന്നത് കൃത്യമായ നിയന്ത്രണതിലൂടെയാണ്. ഡസൻ കണക്കിന് ഓപ്ഷനുകൾ നൽകി രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നതിന് പകരം, ഈ പ്ലാറ്റ്ഫോം ഓരോ സാൾട്ടിനും കൃത്യമായി പരിശോധിച്ചുറപ്പിച്ച ഒരൊറ്റ ബദൽ മരുന്ന് മാത്രം വാഗ്ദാനം ചെയ്യുന്നു. ഇത് രോഗികളിൽ വിശ്വാസം വളർത്തുകയും സാധാരണ ബ്രാൻഡ് മരുന്നുകളിൽ നിന്ന് ബ്രാൻഡഡ് ജനറിക് മരുന്നുകളിലേക്ക് മാറുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
ഐഐടി ഡൽഹി, ഐഐഎം കൽക്കട്ട എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളായ അശുതോഷ് പാണ്ഡെ, പീയൂഷ് കുമാർ എന്നിവർ ചേർന്നാണ് പ്ലാറ്റിനംആർഎക്സ് സ്ഥാപിച്ചത്. ഇന്ത്യൻ ആരോഗ്യമേഖലയിലെ വിലക്കൂടുതൽ എന്നത് മരുന്നുകളുടെ ലഭ്യതക്കുറവ് കൊണ്ടല്ല, മറിച്ച് വിശ്വാസ്യതയുടെയും കൃത്യമായി എത്തിച്ചേരാത്തതിന്റെ കുറവുകൊണ്ടാണെന്ന ബോധ്യത്തിൽ നിന്നാണ് പ്ലാറ്റിനംആർഎക്സിന്റെ ജനനം. രോഗികൾക്കിടയിൽ ബ്രാൻഡഡ് ജനറിക് മരുന്നുകളുടെ ഉപയോഗം 2024-ൽ 22% ആയിരുന്നത് 2025-ൽ 40% ആയി ഉയർന്നു. 2026-ന്റെ അവസാനത്തോടെ ഇത് 70% കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ പ്രിസ്ക്രിപ്ഷനിലൂടെയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ള ഒരു രോഗിക്ക് പ്രതിമാസം ശരാശരി 1,500* രൂപ വരെ ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നുണ്ട്.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…