ചെമ്മാട്, 19 ജൂൺ 2026: ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് ‘ഹൈലൈറ്റ് കൺട്രിസൈഡ്’ പദ്ധതിക്ക് തുടക്കമായി. ചെറിയ നഗരങ്ങളുടെയും വളർന്നുവരുന്ന വിപണികളുടെയും ആവശ്യങ്ങൾ മുൻനിർത്തി ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പ്രീമിയം ലൈഫ്‌സ്റ്റൈൽ പ്രോജക്റ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ നിർവഹിച്ചു. വലിയ നഗരങ്ങളിലെ ഹൈലൈറ്റ് മാളുകളുടെ ചെറിയ പതിപ്പായി, മികച്ച ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വികസനം ജനങ്ങളിലേക്ക് നേരിട്ടെത്തുമ്പോഴാണ് അവ അർത്ഥവത്താകുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള ഷോപ്പിംഗിനും വിനോദങ്ങൾക്കുമായി ആളുകൾക്ക് ഇനി ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരില്ല. ഈ ലോകോത്തര അനുഭവം ചെമ്മാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്കരികിൽ എത്തിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം മൂന്ന് ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന ഹൈലൈറ്റ് കൺട്രിസൈഡ്, വലിയ നഗരങ്ങളിലേക്ക് പോകാതെ തന്നെ ആധുനിക ഷോപ്പിംഗ് അനുഭവങ്ങൾ ആസ്വദിക്കാൻ നാട്ടുകാർക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഒരു മാളിനപ്പുറം ആളുകൾക്ക് ഒത്തുകൂടാനും സമയം ചിലവഴിക്കാനുമുള്ള ഏറ്റവും മികച്ച ഇടമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൾട്ടിപ്ലക്സ് തിയേറ്റർ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിനോദ മേഖലകൾ എന്നിവ ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഇതോടൊപ്പം പ്രമുഖ ദേശീയ-പ്രാദേശിക ഫാഷൻ ബ്രാൻഡുകളുടെ വിപുലമായ ഔട്ട്ലെറ്റുകളും, വൈവിധ്യമാർന്ന ഭക്ഷണശാലകൾ ഉൾപ്പെടുന്ന വിശാലമായ ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. മെക്കാനിക്കൽ പാർക്കിംഗ് ഉൾപ്പെടെയുള്ള വിപുലമായ വാഹന പാർക്കിംഗ് സൗകര്യവും മാളിന്റെ മുൻവശത്ത് ഒരുക്കിയിരിക്കുന്നു. ചെമ്മാടിന്റെയും സമീപപ്രദേശങ്ങളുടെയും സാമ്പത്തിക-വ്യാപാര മേഖലയ്ക്ക് ഈ പുതിയ പദ്ധതി വലിയ ഉണർവേകും.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…