തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നടന്ന അക്രമസംഭവങ്ങളും അരാജകത്വവും കേരളത്തിനു തന്നെ അപമാനമായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎം അലങ്കോലമാക്കിയ കോര്‍പറേഷന്‍ ഭരണം ബിജെപി ഏറ്റെടുത്തതോടെ ഒരുപടി കൂടി വഷളായി. തുടര്‍ച്ചയായ ആക്രമസംഭവങ്ങളാണ് കോര്‍പറേഷനില്‍നിന്നു പുറത്തുവരുന്നത്.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെഎസ് ശബരിനാഥിനെ ക്രൂരമായി കയ്യേറ്റം ചെയ്തു. ശബരിനാഥന്റെ പിതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്നു ജി കാർത്തികേനെ പോലും അധിക്ഷേപിക്കുന്ന രീതിയിൽ ബിജെപി കൗൺസിൽ അംഗം സംസാരിച്ചു.വനിതാ അംഗങ്ങളെ ആക്രമിച്ചു. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ എസ് ഷെര്‍ളിക്കും അനിത അലക്‌സിനും പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റ അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടകള്‍ വിളയാടുന്നതുപോലെയാണ് സിപിഎമ്മിലെയും ബിജെപിയിലെയും കൗണ്‍സിലര്‍മാര്‍ പെരുമാറിയത്. ഇവർക്കെതിരെ കർശനമായ നിയമനടപടി പോലീസ് സ്വീകരിക്കണം.
നഗരവാസികളുടെ ജീവല്‍പ്രശ്ങ്ങളെയാണ് ബിജെപിയും ഇടതുപക്ഷവും ചേര്‍ന്ന് ചവിട്ടിയരക്കുന്നത്. മഴക്കാലമായതോടെ രോഗങ്ങളും മഴക്കെട്ടുമൂലമുള്ള പ്രശ്‌നങ്ങളുമൊക്കെ രൂക്ഷമാണ്. നിത്യവൃത്തിക്കുപോലും വകയില്ലാതെ പതിനായിരങ്ങള്‍ ദുരിതമനുഭവിക്കുന്നു. ഇതൊന്നും കാണാനും കേള്‍ക്കാനും ഭരിക്കുന്നവര്‍ക്ക് കണ്ണും കാതുമില്ല. 46 ദിവസത്തിനുശേഷം ചേര്‍ന്ന കോര്‍പറേഷന്‍ യോഗം വെറും 5 മിനിറ്റുകൊണ്ടാണ് 640 അജന്‍ഡകള്‍ പാസാക്കിയത്. തികഞ്ഞ ഉത്തരവാദിത്വമില്ലായ്മായാണിത്.
ഒരു കാപ്പ കേസ് പ്രതിക്കുവേണ്ടിയാണ് ബിജെപി ഇത്രയധികം തരംതാഴുന്നത്. ഒട്ടേറെ അക്രമക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ കേസ് ചുമത്തിയത്. കോര്‍പറേഷന്‍ ഭരണം കിട്ടിയ ബിജെപിയുടെ തനിസ്വരൂപം ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…