രോഹൻ നായരുടെ വിക്കറ്റ് നേടിയ ബിജു നാരായണനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ കടന്നു. സെമിയിൽ എറണാകുളം മലപ്പുറത്തെ 94 റൺസിനും തിരുവനന്തപുരം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ 96 റൺസിനുമാണ് തോല്പിച്ചത്. വെള്ളിയാഴ്ചയാണ് ഫൈനൽ.
മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.1 ഓവറിൽ 163 റൺസിന് പുറത്തായി. 32 പന്തുകളിൽ 49 റൺസെടുത്ത വിപുൽ ശക്തിയും 16 പന്തുകളിൽ 38 റൺസെടുത്ത കെ ആർ രോഹിതുമാണ് എറണാകുളത്തിന് വേണ്ടി തിളങ്ങിയത്. അബ്ദുൾ ബാസിദ് 26 റൺസെടുത്തു. മലപ്പുറത്തിന് വേണ്ടി അബ്ദുൾ റമീസ് മൂന്നും എ ടി അദ്നാൻ, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 9.4 ഓവറിൽ 69 റൺസിന് ഓൾ ഔട്ടായി. 20 റൺസെടുത്ത ബി അഭിറാമാണ് മലപ്പുറത്തിന്റെ ടോപ് സ്കോറർ. എറണാകുളത്തിന് വേണ്ടി ആദിത്യ വിനോദ് മൂന്നും വി അജിത്, അബ്ദുൾ ബാസിദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തിരുവനന്തപുരം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ (45), കൃഷ്ണപ്രസാദ് (45), ഷോൺ റോജർ (42) എന്നിവരാണ് തിരുവനന്തപുരത്തിന് വേണ്ടി തിളങ്ങിയത്. ഒൻപത് പന്തുകളിൽ 25 റൺസെടുത്ത കെ അജീഷിൻ്റെ പ്രകടനവും ശ്രദ്ധേയമായി. കംബൈൻഡ് ഡിസ്ട്രിക്ട്സിന് വേണ്ടി പവൻ രാജും സുരേഷ് വിശ്വേശ്വറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംബൈൻഡ് ഡിസ്ട്രിക്ട്സ് 15.4 ഓവറിൽ 90 റൺസിന് പുറത്തായി. 26 റൺസെടുത്ത എസ് എസ് അക്ഷയ് മാത്രമാണ് കംബൈൻഡ് ഡിസ്ട്രിക്ട്സ് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. തിരുവനന്തപുരത്തിന് വേണ്ടി ഷോൺ റോജർ മൂന്നും അഭിജിത് പ്രവീൺ, ബിജു നാരായണൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…