വായന മാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാക്ക ഓൾ സെയിന്റ്സ് കോളേജിൽ വായന മാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പുതിയ വിജ്ഞാന ലോകത്തേയ്ക്ക് എല്ലാവരും വേഗത്തിൽ വായിച്ചെത്തണമെന്നും വായനയെ ഗൗരവത്തോടെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനാദിനത്തിൽ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുകൊണ്ട് കാര്യമില്ല. മേശപ്പുറത്ത് എപ്പോഴും ഒരു പുസ്തകം ഉണ്ടായിരിക്കണം. വായിച്ചു വളരുക എന്ന സന്ദേശം കേരളത്തിന് നൽകിയ പി.എൻ പണിക്കർ, വായനയെ വലിയ ക്യാമ്പയിനാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ച കോളേജ് വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.
പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ.രശ്മി ആർ പ്രസാദ്, മലയാള വിഭാഗം മേധാവി സി.ഉദയകല, ബി.എസ്.എസ് ചെയർമാൻ ബി.എസ് ബാലചന്ദ്രൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സംഗീതജ്ഞ സതീദേവി ഡി മണിമല, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി തോംസൺ ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…