സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച പബ്ലിക് – കോ ഓപറേറ്റിവ് പാർട്ണർഷിപ്പിലൂടെ പൊതുമേഖലയും സർക്കാരും നിക്ഷേപത്തിന് താത്പര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളും ചേർന്ന് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്ന പുതിയ ആശയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്. സംസ്ഥാനത്തിന്റെ ജി ഡി പി യിൽ മികച്ച സംഭാവന നൽകുന്ന ഈ മേഖലയിൽ ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസാണ് നടക്കുന്നത്. സംസ്ഥാനത്ത് പതിനാറായിരത്തിലധികം സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു മാസമായി വിദഗ്ധർ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തി വരികയാണ്.
വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായിട്ടാണ് മൂന്ന് മാസത്തേക്ക് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയത്. ‘ആശ്വാസം’ എന്ന പേരിലുള്ള ഈ പദ്ധതിയിൽ പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയും പലിശയിൽ ഇളവുകൾ നൽകുകയും ചെയ്യും. ആറു വർഷത്തിലധികമായി കുടിശ്ശികയായി കിടക്കുന്ന കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനും സഹകരണ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
വായ്പാ കുടിശ്ശികയുടെ പേരിൽ അംഗങ്ങളോടും പൊതുജനങ്ങളോടും മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. സഹകരണ സംഘങ്ങളിൽ എത്തുന്ന എല്ലാവരോടും ഉദ്യോഗസ്ഥർ മാന്യമായും മനുഷ്യത്വപരമായും പെരുമാറണം. ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും കൃത്യമായ രസീത് നൽകുകയും ലഭിക്കാവുന്ന ആനുകൂല്യങ്ങൾ വ്യക്തമായി എഴുതി അറിയിക്കുകയും വേണം. ഇതുസംബന്ധിച്ച് എല്ലാ സഹകരണ സംഘങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റിസ്‌ക് ഫണ്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിലവിലെ നിബന്ധനകളിൽ സർക്കാർ മാറ്റം വരുത്തും. കുടിശ്ശികയുള്ളവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരും. സഹകരണ സംഘം അംഗങ്ങളുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ആയിരത്തിലധികം അപേക്ഷകളിൽ ഉടൻ തീരുമാനമെടുത്ത് സഹായം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീമിൽ എല്ലാ സഹകരണ സംഘങ്ങളെയും നിർബന്ധമായും അംഗങ്ങളാക്കും. സ്‌കീമിൽ അംഗമാകാത്ത സംഘങ്ങളുടെ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. നിലവിൽ ലിക്വിഡേഷനിലായ സംഘങ്ങൾക്ക് മാത്രം സഹായം നൽകുന്ന രീതി മാറ്റി, പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സഹായിക്കുന്നതിന് സ്‌കീമിലുള്ള 315 കോടി രൂപ ഉപയോഗിക്കാൻ ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള റിവൈവൽ ഫണ്ട് വിതരണം ഇനി മുതൽ കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. വ്യക്തമായ പ്രൊഫഷണൽ റിവൈവൽ പ്ലാൻ സമർപ്പിക്കുന്ന സംഘങ്ങൾക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ. പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തി സംഘങ്ങളെ തകർച്ചയിലാക്കിയ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നഷ്ടപ്പെട്ട പൊതുപണം സർചാർജ് ഉൾപ്പെടെയുള്ള നിയമനടപടികളിലൂടെ തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നബാർഡ്, എൻസിബിസി തുടങ്ങിയ ദേശീയ ഏജൻസികളുമായി സഹകരിച്ച് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖല പൂർണമായും തകർച്ചയിലാണെന്ന പ്രചാരണം തെറ്റാണെന്നും ചിലയിടങ്ങളിൽ പോരായ്മകളുണ്ടെങ്കിലും അവ പരിഹരിക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ്, പ്രളയം, സുനാമി, നോട്ട് നിരോധനം തുടങ്ങിയ പ്രതിസന്ധികൾ സഹകരണ മേഖലയെ ബാധിച്ചിട്ടുണ്ടെന്നും, നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിനൊപ്പം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്കും മാനുഷിക പരിഹാരം കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം നേടിയ കെ എ ചന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ പുരസ്‌കാര ജേതാക്കളെ മന്ത്രി അഭിനന്ദിച്ചു. സഹകരണ മേഖലയെയും അതിലെ ജനാധിപത്യ സംവിധാനത്തെയും കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
സുധീർഷ പാലോട് എം എൽ എ അധ്യക്ഷത വഹിച്ചു. എം വിൻസെന്റ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശനി, സഹകരണ ആഡിറ്റ് ഡയറക്ടർ ഡോ റെജിൽ എം സി, കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്റ്റർ, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കൺവീനർ സി കെ ഷാജി മോഹനൻ എന്നിവർ സന്നിഹിതരായി. സഹകരണ സംഘം രജിസ്ട്രാർ എസ് പ്രേംകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോയിന്റ് രജിസ്ട്രാർ ബിന്ദു ഐ പി നന്ദി അറിയിച്ചു.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…