തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും പി.എൻ പണിക്കർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ അരുവിക്കര മൈലം ഗവ. ജി.വി രാജ സ്പോർട്സ് സ്കൂളിൽ വായനമാസാചരണം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്ക്രീനുകൾക്ക് മുന്നിൽ ചെലവിടുന്ന സമയം കുറച്ച് വായനയുടെ പുതിയ ലോകത്തേയ്ക്ക് ചുവടുവെയ്ക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വായനയ്ക്ക് നമ്മുടെ ജീവിതത്തിലും വ്യക്തിത്വത്തിലും വലിയ മാറ്റങ്ങൾകൊണ്ടുവരാൻ കഴിയുമെന്നും വായിക്കാനും എഴുതാനും സമയം കണ്ടെത്തണമെന്നും അവർ പറഞ്ഞു.
വായനാ മാസാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച വായനാ മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു.
“വായനയും കരുത്തും” എന്ന വിഷയത്തിൽ കേരള കൗമുദി സ്പോർട്സ് എഡിറ്റർ അൻസാർ എസ് രാജ് കുട്ടികളുമായി സംവദിച്ചു. ചിന്തകളുടെ ശാന്തതയ്ക്ക് മികച്ച പോംവഴി വായനയാണെന്നും കായികപരിശീലനത്തിലും ജിവിതത്തിലും വായനയ്ക്ക് വലിയ പങ്കുണ്ടെന്നും അൻസാർ എസ് രാജ് കുട്ടികളോട് പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പാൾ സുരേന്ദ്രൻ എം.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.പി.ആർ.ഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ പ്രവീൺ, പി.എൻ പണിക്കർ ഫൗണ്ടഷൻ ജില്ലാ സെക്രട്ടറി തോംസൺ ലോറൻസ്, ജി. വി രാജ സ്പോർട്സ് സ്കൂൾ ഹൈ പെർഫോർമൻസ് മാനേജർ പി.ടി ജോസഫ്, ഹെഡ്മിസ്ട്രെസ് രാഹുലാദേവി ഒ.വി, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ തുടങ്ങിയവർ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…