തിരുവനന്തപുരം: കാഴ്ചകൾക്ക് വിസ്മയ ചാരുതയൊരുക്കി 300 നർത്തകരുടെ അഞ്ചു നാൾ നീളുന്ന നൃത്തകാവ്യത്തിന് തലസ്ഥാനത്ത് നാളെ തിരശ്ശീലയുയരും.
വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന വാർഷിക പരിപാടികളുടെ ഭാഗമായി വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് കോട്ടയ്ക്കകം രംഗവിലാസം പാലസിൽ 6 മുതൽ 10 വരെ വയലാർ നൃത്തോത്സവ വിരുന്ന് അരങ്ങേറുന്നത്.
തിങ്കൾ വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനം തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യവർമ്മ ഉത്ഘാടനം ചെയ്യും. വയലാർ രാമവർമ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ജി.രാജ്മോഹൻ അദ്ധ്യക്ഷനാകും. സമ്മേളനത്തിൽ പത്മശ്രീ വിമലാമേനോൻ, റിഗാറ്റ ഗിരിജാചന്ദ്രൻ,സിനിമാതാരങ്ങളായ ശ്രീലക്ഷ്‌മി,അമ്പിളിദേവി,സിത്താര ബാലകൃഷ്‌ണൻ, ഗീത കൃഷ്‌ണകുമാർ,
മാധവി ചന്ദ്രൻ, അഡ്വ. ആർ. എസ്. വിജയമോഹൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് റിഗാറ്റ ഡാൻസ് അക്കാദമി ബിന്ദു ലക്ഷ്‌മി പ്രദീപും സംഘവും അവതരിപ്പിക്കുന്ന സംഘനൃത്തം, ഗായത്രി വിജയലക്ഷ്‌മി അവതരിപ്പിക്കുന്ന ഭരതനാട്യവും,ശിവശക്തി കലാക്ഷേത്ര അവതരിപ്പിക്കുന്ന കേരള നടനവും അരങ്ങേറും. 7ന് വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുൻ സ്പീക്കർ എം. വിജയകുമാർ ഉത്ഘാടനം ചെയ്യും. മുൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. ജയശ്രീ ഗോപാല കൃഷ്‌ണൻ,ഷീലാ എബ്രഹാം എന്നിവർ പങ്കെടുക്കും.
തുടർന്ന് ലക്ഷ്മി അനിക,ഡോ.ആരതി സുധാകരൻ, ലക്ഷ്‌മിപ്രിയ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഭരതനാട്യവും,ലക്ഷ്യ സെൻ്റർ ഫോർ ഫെർമോർമിംഗ് ആർട്സ് സ്റ്റുഡിയോ,ഷീബ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉണ്ടാകും. 8ന് വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്‌ണുനാഥ് ഉത്ഘാടനം ചെയ്യും. ഡോ.ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,ചലച്ചിത്ര നിർമ്മാതാവ് രഞ്ജിത്,മുൻ മേയർ അഡ്വ.കെ.ചന്ദ്രിക,മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി.ജയചന്ദ്രൻ എന്നിവർ സംബന്ധിക്കും. തുടർന്ന് കമലാ കൃഷ്‌ണകുമാർ, വിഷ്‌ണു പ്രസാദ് എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യവും, അമൃതവർഷിണി നൃത്തവിദ്യാലയം,ലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർമോർമിംഗ് ആർട്‌സ്, സംസ്കൃതി ക്ലസ്റ്റർ ഓഫ് എക്‌സലൻസ് എന്നിവർ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉണ്ടായിരിക്കും.
9ന് വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ഉത്ഘാടനം ചെയ്യും.
വയലാർ രാമവർമ്മ സാംസ്‌കാരികവേദി പ്രസിഡൻ്റ് ഡോ.ജി. രാജ്മോഹൻ അദ്ധ്യക്ഷനാകും. മണക്കാട് രാമചന്ദ്രൻ,അഡ്വ.ജെ.ആർ.പത്മകുമാർ, കല്ലിങ്കൽ ജയചന്ദ്രൻ,ആർ.രാജരാജവർമ്മ, ആനന്ദകുമാർ,മുക്കംപാലമൂട് രാധാകൃഷ്‌ണൻ,ജി.വിജയകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് ഗായത്രി.വി.എസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടവും,ആർഷ എം.ചന്ദ്രൻ,ആകാശ് കൃഷ്‌ണ അവതരിപ്പിക്കുന്ന കുച്ചുപ്പുടി,ജ്യോതിനിലയം ഡാൻസ് അക്കാദമി,സനാതന ഡാൻസ് അക്കാഡമി,നടനജ്യോതി പെർഫോർമിംഗ് ആർട്സ് എന്നിവർ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉണ്ടായിരിക്കും.
ജൂലൈ 10ന് വൈകുന്നേരം 6ന് നടക്കുന്ന നൃത്തോത്സവം സമാപന സാംസ്‌കാരിക സമ്മേളനം ഗതാഗതവകുപ്പ് മന്ത്രി സി.പി.ജോൺ ഉത്ഘാടനം ചെയ്യും.
വയലാർ രാമവർമ്മ സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതം ആശംസിക്കും. ചടങ്ങിൽ 15000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന നൃത്ത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ‘വയലാർ നടനശ്രീ പുരസ്‌കാരം’ മന്ത്രി സി.പി.ജോൺ അവാർഡ് ജേതാവ് ഗോപിക വർമ്മയ്ക്ക് സമ്മാനിക്കും. ‘വയലാർ-ബാലഭാസ്‌കർ യുവപ്രതിഭ പുരസ്‌കാരം’ വിഷ്ണു എം.ഭുവനേശ്വരിക്ക് മന്ത്രി നൽകും. മുഖ്യാതിഥിയായി എം.എം.ഹസ്സൻ പങ്കെടുക്കും.
തുടർന്ന് സീനാരാജ അവതരിപ്പിക്കുന്ന മോഹനിയാട്ടം,കീർത്തന അവതരിപ്പിക്കുന്ന ഭരതനാട്യം,അഹം സ്‌കൂൾ ഓഫ് ഡാൻസ്, മയൂര സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് എന്നിവർ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉണ്ടായിരിക്കും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…