വയനാട് – കള്ളാടി മണ്ണിടിച്ചിൽ മരണം 3 ആയി

വയനാട് : കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ മൂന്നായി. മരിച്ചവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നു. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. നിലവിൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണാണ് അപകടം. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. തൊഴിലാളികളും റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ 9 പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നു. മണ്ണ് മാറ്റണമെന്ന് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാണ് വിവരം.

News Desk

Recent Posts

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…

14 minutes ago

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…

51 minutes ago

ചികിത്സയ്ക്കായി സഹായം തേടി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാഗേഷ് ഡി.ടി.; കൈത്താങ്ങാകണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…

2 hours ago

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

3 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

16 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago