വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്

തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി എന്ന നിലയിലാണ് ഇക്കോ-വന;ശ്രി സ്ഥാപനങ്ങള്‍ ആരംഭിച്ചതെങ്കിലും ഈ ലക്ഷ്യം തകര്‍ക്കുന്ന തരത്തില്‍ മുന്‍വനം വകുപ്പ് ജീവനക്കാരുടെയും പുറത്തു നിന്നുള്ള കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ എഫ്ഡിഎ എന്ന ലേബലില്‍ വില്‍പന നടത്തുന്നതായി പരിസ്ഥിതി സംഘടനയായ അനക് ട്രസ്റ്റ് വനം മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് ആദിവാസി സമൂഹങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തെ ബാധിക്കുന്നു: ഇടനിലക്കാരെ ഒഴിവാക്കി ഇക്കോഷോപ്പുകള്‍ വഴി വിപണനം ചെയ്യേണ്ട ആദിവാസി ഉത്പന്നങ്ങള്‍ക്ക് പകരം സ്വകാര്യ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍, വനാശ്രിത സമൂഹങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങളും വരുമാനവും നഷ്ടമാകുന്നു. കൂടാതെ, ഗുണനിലവാരമോ മൂല്യമോ ഉറപ്പില്ലാത്ത സ്വകാര്യ വ്യക്തികളുടെയും താല്‍പ്പര്യക്കാരുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ വകുപ്പ് സഹായിക്കുന്നത് തദ്ദേശീയ പങ്കാളിത്തത്തോടെയുള്ള വനപരിപാലനം, വനവാസികള്‍ക്കുള്ള തൊഴിലവസരങ്ങള്‍, സ്വയം പര്യാപ്തത എന്നിവയ്‌ക്കെല്ലാം എതിരാണ്. പദ്ധതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിനും കാരണമാകുന്നു: സ്വകാര്യ വ്യക്തികളുടെ ഉത്പന്നങ്ങള്‍ വനവികസന ഏജന്‍സികളുടെ ലേബല്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വില്‍ക്കുമ്പോള്‍, വനശ്രി ബ്രാന്‍ഡുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നേടിയ വിശ്വാസം പൂര്‍ണ്ണമായും തകരും.
വനംവകുപ്പില്‍ നിന്നും വിരമിച്ചവരും സര്‍ക്കാര്‍/വനം ജീവനക്കാരും ഉള്‍പ്പെടെയുള്ള സ്വകാര്യ വ്യാപാരികള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും യഥാര്‍ത്ഥ ഗുണഭോക്താക്കളായ ആദിവാസികള്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു.
ഇക്കോഷോപ്പുകള്‍ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും പാക്കിംഗ്, സ്റ്റോറിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ക്കുമായി പ്രത്യേക ഫണ്ടും സംവിധാനങ്ങളും ലഭിക്കുന്നു. ഇത് ആദിവാസികള്‍ക്കുവേണ്ടിയുള്ളതാണ് എന്നാല്‍, ഇവ ശരിയായി പ്രയോജനപ്പെടുത്താതെ മുന്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യാപാരികളും നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ഇക്കോഷോപ്പുകള്‍ വഴി വില്‍ക്കുമ്പോള്‍, സ്വകാര്യ ലാഭത്തിനായി വനാശ്രിത സമൂഹങ്ങളെ ഈ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കുകയും പദ്ധതികളുടെ തകര്‍ച്ചയ്ക്കും സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളുടെ നികുതിപണത്തിന്റെ കൂടി ദുരുപയോഗമാണ്. ഇക്കാര്യത്തില്‍ അടിയന്തിര അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

News Desk

Recent Posts

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…

3 hours ago

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…

3 hours ago

ചികിത്സയ്ക്കായി സഹായം തേടി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാഗേഷ് ഡി.ടി.; കൈത്താങ്ങാകണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…

4 hours ago

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

5 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

18 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago