സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി.

ചടങ്ങിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പങ്കെടുത്തു. അദ്ദേഹത്തെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ സ്വീകരിച്ചു. വ്യോമസേനയിലെയും മറ്റ് സേനാ വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു.

ദക്ഷിണ വ്യോമ സേനയുടെ സംഗീത വിരുന്ന് ആസ്വദിക്കാൻ വലിയ ജനാവലിയാണ് എത്തിയത്. കൃത്യത, ഈണം, ദേശസ്‌നേഹം എന്നിവ സംയോജിപ്പിച്ച പ്രകടനം കാണാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള പൗരന്മാർ കനകക്കുന്നിൽ ഒത്തുകൂടി.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾക്കും, രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിൽ സായുധ സേനയുടെ ധീരതയ്ക്കും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സംഗീത വിരുന്ന് നടന്നത്.

നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിന് മുമ്പിൽ ബാൻഡ് മാസ്റ്റർ, ജെ.ഡബ്ല്യു.ഒ. ജോസ് മാത്യു ക്ലീറ്റസിന്റെ നേതൃത്വത്തിൽ 24 സംഗീതജ്ഞർ ഉൾപ്പെട്ട എയർഫോഴ്സ് ബാൻഡാണ് സംഗീത വിരുന്ന് ഒരുക്കിയത്. മാ തുജേ സലാം, ദിൽ സേ റേ, വന്ദേ മാതരം ഉൾപ്പെടെയുള്ള ഗാനങ്ങൾ കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അവിസ്മരണീയമാക്കുന്നതായിരുന്നു സേനയുടെ സംഗീത സന്ധ്യ.

News Desk

Recent Posts

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

50 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

13 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

2 days ago