സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് കാർത്തിക് സ്വന്തമാക്കിയത്. തന്നെതിരെ സിക്സർ നേടിയ ബാറ്റർമാരെ അതേ ഓവറിൽ തന്നെ പുറത്താക്കി മറുപടി നൽകിയ കാർത്തിക്കിന്റെ പോരാട്ടവീര്യം ട്രിവാൻഡ്രം റോയൽസിന്റെ സ്കോറിംഗ് വേഗം നിയന്ത്രിക്കുന്നതിൽ നിർണായകമായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി.

സിക്സറിന് വിക്കറ്റിലൂടെ മറുപടി

മുൻനിര ബാറ്റർമാരായ വിഷ്ണു വിനോദ്, കൃഷ്ണപ്രസാദ്, ഗോവിന്ദ് ദേവ് പൈ എന്നിവരെയാണ് കാർത്തിക് ബി നായർ പുറത്താക്കിയത്.

16 പന്തിൽ 32 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന വിഷ്ണു വിനോദാണ് കാർത്തിക്കിന്റെ ആദ്യ ഇര. ടീം സ്കോർ 59ൽ നിൽക്കെ കാർത്തിക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് വിഷ്ണു സിക്സറിന് പറത്തി. എന്നാൽ തൊട്ടുപിന്നാലെ കൃത്യതയാർന്ന പന്തിലൂടെ വിഷ്ണുവിനെ എൽബിഡബ്ല്യുവിൽ കുടുക്കി കാർത്തിക് തിരിച്ചടിച്ചു.

ഇതേ ഓവറിൽ തന്നെ ഗോവിന്ദ് ദേവ് പൈയെ ക്ലീൻ ബൗൾഡാക്കി കാർത്തിക് രണ്ടാം വിക്കറ്റും സ്വന്തമാക്കി. തുടക്കത്തിൽ തന്നെ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് ബ്ലൂടൈഗേഴ്സിന് വലിയ ആശ്വാസമായി.

എട്ടാം ഓവറിലും സമാനമായ രംഗമാണ് അരങ്ങേറിയത്. കാർത്തിക്കിനെതിരെ ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് കൂറ്റൻ സിക്സർ നേടിയെങ്കിലും അധികം വൈകാതെ കാർത്തിക് അതിന് വിക്കറ്റിലൂടെ മറുപടി നൽകി. അതേ ഓവറിൽ കൃഷ്ണപ്രസാദിനെ വിക്കറ്റ് കീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിലെത്തിച്ച് കാർത്തിക് തന്റെ മൂന്നാം വിക്കറ്റ് പൂർത്തിയാക്കി.

രാജസ്ഥാൻ റോയൽസിന്റെ നെറ്റ് ബൗളർ

തുടർച്ചയായി നാല് സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ നെറ്റ് ബൗളറായി പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് കാർത്തിക് തന്റെ ആദ്യ കെസിഎൽ സീസണിന് ഇറങ്ങുന്നത്.

പത്തനംതിട്ട അയിരൂർ സ്വദേശിയായ കാർത്തിക്കിന്റെ ക്രിക്കറ്റ് യാത്ര കഠിനാധ്വാനത്തിന്റെയും തിരിച്ചുവരവിന്റെയും കഥ കൂടിയാണ്. ഫാസ്റ്റ് ബൗളറായി കരിയർ ആരംഭിച്ച താരം പിന്നീട് ലെഗ് സ്പിന്നറായി മാറുകയായിരുന്നു.

ബൗളിംഗ് ആക്ഷനിലെ പിഴവുകൾ കാരണം കരിയറിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും പ്രതിസന്ധികളിൽ തളരാതെ പരിശീലകരുടെ പിന്തുണയോടെ ആക്ഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കാർത്തിക് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

കെസിഎല്ലിലെ അരങ്ങേറ്റ സീസണിൽ തന്നെ ശ്രദ്ധേയമായ ബൗളിംഗ് പ്രകടനത്തിലൂടെ കാർത്തിക് ബി നായർ തന്റെ വരവറിയിച്ചിരിക്കുകയാണ്.

News Desk

Recent Posts

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

53 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

13 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

2 days ago