Categories: INDIANEWS

സെൻസസ് 2027: ആധാർ, ബാങ്ക് വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം; സർവകക്ഷി യോഗം വിളിക്കണം

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികളുടെ ഭാഗമായി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് സിപിഐ എം. ആധാർ നമ്പർ, വോട്ടർ ഐഡി, പാസ്‌പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ സെൻസസിന്റെ ഭാഗമായി ശേഖരിക്കരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

സെൻസസിന്റെ രീതിശാസ്ത്രവും വിവരശേഖരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം. എ. ബേബി ആവശ്യപ്പെട്ടു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കും സെൻസസ് കമ്മീഷണർക്കും നൽകിയ മെമ്മോറാണ്ടത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.

16 വർഷത്തിന് ശേഷം സെൻസസ്

16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. സെൻസസ് വഴി ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയും അവയുടെ ഉപയോഗരീതിയും സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നാണ് സിപിഐ എമ്മിന്റെ ആവശ്യം.

സെൻസസ് വിവരങ്ങൾ വോട്ടർപട്ടിക, ആധാർ, ക്ഷേമപദ്ധതികൾ, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കരുതെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നു.

സിപിഐ എം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ

  1. സെൻസസ് രീതിശാസ്ത്രത്തെക്കുറിച്ച് അടിയന്തരമായി സർവകക്ഷി ചർച്ച നടത്തുക.
  2. മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കുക.
  3. ശാസ്ത്രീയവും സുതാര്യവുമായ ജാതിവർഗീകരണ-കോഡിങ് സംവിധാനം തയ്യാറാക്കുക.
  4. സെൻസസ് വിവരങ്ങൾ തെരഞ്ഞെടുപ്പ്, ആധാർ, ക്ഷേമപദ്ധതി, പൗരത്വ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കാതിരിക്കാൻ കർശനമായ സുരക്ഷ ഉറപ്പാക്കുക.
  5. പൗരത്വം നിർണയിക്കാനോ വോട്ടർപട്ടികയിൽനിന്ന് ആളുകളെ ഒഴിവാക്കാനോ സെൻസസ് വിവരങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകുക.
  6. മണ്ഡല പുനർനിർണയവും ഫെഡറലിസവുമായി ബന്ധപ്പെട്ട സെൻസസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുതാര്യമായ പൊതുചർച്ച സംഘടിപ്പിക്കുക.
  7. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമമായ RPwD Act പ്രകാരം അംഗീകരിച്ച 21 ഭിന്നശേഷികളും സെൻസസിൽ പ്രത്യേകം കണക്കാക്കുക.

സെൻസസ് വിവരങ്ങളുടെ ശേഖരണം, ഉപയോഗം, സുരക്ഷ എന്നിവ സംബന്ധിച്ച് കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും സിപിഐ എം വ്യക്തമാക്കി.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

2 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

2 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

2 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

2 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

2 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

2 days ago