തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി. ഡി. സതീശൻ, മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, സി. പി. ജോൺ, കെ. എ. തുളസി, ബിന്ദു കൃഷ്ണ, റോജി എം. ജോൺ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മേയർ വി. വി. രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചലച്ചിത്രതാരം ആസിഫ് അലി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ലോക്‌ഭവനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് വർണ്ണപ്പകിട്ടേകി.
പ്രാദേശിക കലാസംഘങ്ങളുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾക്കും സ്കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങൾക്കും വലിയ ജനശ്രദ്ധ ലഭിച്ചു. ജമ്മു കശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയിലെ പ്രധാന ആകർഷണങ്ങളായി.
വിദേശ വിനോദസഞ്ചാരികൾക്കും പ്രമുഖ അതിഥികൾക്കുമായി പ്രത്യേക പവലിയനുകളും ഒരുക്കിയിരുന്നു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ സമാപന ഘോഷയാത്ര സംഘടിപ്പിച്ചത്.
വൈകിട്ട് ആറിന് നിശാഗന്ധിയിൽ പാലക്കാട് വാണിയംകുളം രാമസ്മാരക തിറ പൂതൻകളി സംഘത്തിലെ കെ. എം. ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച പൂതനും തിറയും കാണികൾക്ക് വേറിട്ട ദൃശ്യാനുഭവമായി.
തുടർന്ന് നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ‘അഗം’ ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്ന് തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി.
ശാസ്ത്രീയ സംഗീതവും റോക്ക് സംഗീതവും കോർത്തിണക്കി അഗം ഒരുക്കിയ സംഗീതവിരുന്നിൽ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് പങ്കുചേർന്നത്. ഓരോ ഗാനത്തിനും കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് സദസ്സ് പ്രതികരിച്ചത്.
വർണ്ണാഭമായ ഘോഷയാത്രയും വൈവിധ്യമാർന്ന കലാരൂപങ്ങളും സംഗീതവിരുന്നും ഒത്തുചേർന്നതോടെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് തലസ്ഥാന നഗരിയിൽ ആവേശകരമായ സമാപനമായി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…