മോദിയുടെ ഇടപെടലിൽ പുടിൻ ആണവായുധ പ്രയോഗത്തിൽ നിന്ന് പിന്മാറിയെന്ന് പോളണ്ട്; ‘റഷ്യൻ പ്രസിഡന്റിന് മോദിയുടെ വാക്കുകൾക്ക് വിലയുണ്ട്’.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ 2022 അവസാനത്തിൽ തന്ത്രപ്രധാന ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പുടിനെ പിന്തിരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവഹിച്ചെന്ന് പോളണ്ട് ഉപവിദേശകാര്യ മന്ത്രി വ്ലാദിസ്ലാവ് ടെഓഫിൽ ബാർട്ടോഷെവ്സ്കി.
ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്‌നിൽ തന്ത്രപ്രധാന ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ സഹായിച്ചെന്ന് പോളണ്ട് ഉപവിദേശകാര്യ മന്ത്രി വ്ലാദിസ്ലാവ് ടെഓഫിൽ ബാർട്ടോഷെവ്സ്കി.
ലോകനേതാക്കളിൽ പുടിനുമേൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചുരുക്കം നേതാക്കളിൽ ഒരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല ബന്ധവും മോദിക്ക് റഷ്യൻ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കാനുള്ള പ്രത്യേക നയതന്ത്ര സ്വാധീനം നൽകുന്നുവെന്നാണ് ബാർട്ടോഷെവ്സ്കിയുടെ വിലയിരുത്തൽ.
“പ്രധാനമന്ത്രി മോദി വളരെ ബഹുമാനിക്കപ്പെടുന്ന ലോകനേതാവാണ്. പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നു” എന്നാണ് പോളിഷ് ഉപവിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.
2022ന്റെ അവസാന മാസങ്ങളിൽ യുക്രെയ്‌നിൽ തന്ത്രപ്രധാന ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക നിലനിന്നിരുന്നു. ആ സമയത്ത് മോദി പുടിനോട് ആണവായുധ പ്രയോഗത്തിനെതിരെ നിലപാട് അറിയിച്ചെന്നും ഇതിൽ പ്രധാന പങ്ക് വഹിച്ചെന്നും ബാർട്ടോഷെവ്സ്കി പറഞ്ഞു.
ഇതേ വിഷയത്തിൽ പോളിഷ് സെനറ്റിൽ നടത്തിയ മുൻ പ്രസ്താവനയിലും ബാർട്ടോഷെവ്സ്കി, പുടിന്റെ ആണവായുധ പ്രയോഗ സാധ്യതയെ അമേരിക്കയും ചൈനയും ഇന്ത്യയും ശക്തമായി എതിർത്തതായി വ്യക്തമാക്കിയിരുന്നു. മോദിയും പുടിനോട് ഇക്കാര്യം അറിയിച്ചെന്നും തുടർന്ന് ആണവായുധ പ്രയോഗ വിഷയം റഷ്യയുടെ അജൻഡയിൽ നിന്ന് അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യയുമായും യുക്രെയ്‌നുമായും ബന്ധം നിലനിർത്തിക്കൊണ്ട് സമാധാനത്തിനും നയതന്ത്ര പരിഹാരത്തിനും ഇന്ത്യ നൽകുന്ന പ്രാധാന്യം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിനുമേൽ സ്വാധീനം ചെലുത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്നും പോളിഷ് ഉപവിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ നയതന്ത്ര സമീപനത്തെയും ബാർട്ടോഷെവ്സ്കി പിന്തുണച്ചു. സൈനിക ഏറ്റുമുട്ടലിനേക്കാൾ സംഭാഷണത്തിലൂടെയുള്ള പരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്നാണ് പോളണ്ടിന്റെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തന്നെ അടുത്തിടെ പ്രശംസിച്ചിരുന്നു. ദേശീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ബന്ധം വികസിപ്പിക്കുന്നതിനെ പുടിൻ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും അദ്ദേഹം പ്രശംസിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര, ആരോഗ്യ, ഐടി, തുറമുഖ മേഖലകളിലെ സാധ്യതകൾ ലോകത്തിന് മുന്നിലെത്തിച്ച് സംസ്ഥാനത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ…
AI, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് നിയമവിദഗ്ധർ പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം:…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്കൊപ്പം സംസ്ഥാനത്തെ ലോജിസ്റ്റിക്സ് മേഖലയ്ക്കും പുതിയ ഉണർവ് നൽകുന്ന പദ്ധതിയായി കേരളത്തിലെ ആദ്യ കണ്ടെയ്നർ…
കൊച്ചി: ചെറിയൊരു മുറിവോ മൂത്രാശയ അണുബാധയോ ന്യുമോണിയയോ വയറിലെ അണുബാധയോ നിസ്സാരമായി കാണരുത്. ചില സാഹചര്യങ്ങളിൽ സാധാരണയായി തോന്നുന്ന അണുബാധ…
തിരുവനന്തപുരം, സെപ്റ്റംബർ 13, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ്…
തിരുവനന്തപുരം: സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വാക്കിലും പ്രവർത്തിയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന്…