Categories: NEWSOBITURY

സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗം; മുഖ്യമന്ത്രി അനുശോചിച്ചു, എം.എ. ബേബി അനുശോചന സന്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വാക്കിലും പ്രവർത്തിയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിച്ച നേതാവായിരുന്നു ബേബി ജോണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബേബി ജോണിന്റെ വിയോഗം ജനാധിപത്യ മതേതര ചേരിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

‘ഇടതുപക്ഷ രാഷ്ട്രീയത്തിന് ആശയക്കരുത്തേകിയ നേതാവ്’; എം.എ. ബേബി

ബേബി ജോണിന്റെ വേർപാട് അതീവ വേദനയോടെയാണ് അറിഞ്ഞതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണ് സഖാവിന്റെ വിയോഗ വാർത്ത എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെയും വലിയ നഷ്ടമാണ് ബേബി ജോണിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് എം.എ. ബേബി പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം മികവോടെ പ്രവർത്തിച്ച ബേബി ജോൺ കഴിവുറ്റ സംഘാടകനും പ്രാസംഗികനുമായിരുന്നു.

അധ്യാപകൻ, സമരപോരാളി, സംഘാടകൻ, ജനപ്രതിനിധി, തൊഴിലാളി നേതാവ്, സഹകാരി തുടങ്ങി വിവിധ മേഖലകളിൽ ജനങ്ങൾക്കിടയിൽ സജീവമായിരുന്ന നേതാവിനെയാണ് ബേബി ജോണിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും എം.എ. ബേബി അനുസ്മരിച്ചു.

സൈദ്ധാന്തികവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോണിന് അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു.

ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായ അദ്ദേഹം അടിയന്തരാവസ്ഥയിലെ കേസുകളുടെ ഭാഗമായി ഒന്നര വർഷത്തോളം സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നടപടികളൊന്നും അദ്ദേഹത്തെ തളർത്തിയില്ലെന്നും പകരം കൂടുതൽ കരുത്തോടെ സമര-സംഘടനാ പ്രവർത്തനങ്ങളുടെ മുൻനിരയിൽ അദ്ദേഹം അണിനിരന്നെന്നും എം.എ. ബേബി പറഞ്ഞു.

സിപിഐ എമ്മിനുണ്ടായിരിക്കുന്ന നഷ്ടം ഏറെ വലുതാണ്. ബേബി ജോണിന്റെ വേർപാടിൽ പാർട്ടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും എം.എ. ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രിയ സഖാവിന് അന്ത്യാഭിവാദനങ്ങൾ.

News Desk

Recent Posts

സെപ്സിസിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ: സാധാരണ അണുബാധ എങ്ങനെ ജീവന് ഭീഷണിയാകുന്നു? ഡോ. (മേജർ) നിമിത കെ. മോഹൻ

കൊച്ചി: ചെറിയൊരു മുറിവോ മൂത്രാശയ അണുബാധയോ ന്യുമോണിയയോ വയറിലെ അണുബാധയോ നിസ്സാരമായി കാണരുത്. ചില സാഹചര്യങ്ങളിൽ സാധാരണയായി തോന്നുന്ന അണുബാധ…

4 hours ago

IISER തിരുവനന്തപുരം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത സാർക്കറുടെ അകാല നിര്യാണത്തിൽ അനുശോചനം

തിരുവനന്തപുരം, സെപ്റ്റംബർ 13, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ്…

5 hours ago

ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ ‘ഗണകൻ’; ആർ.എം.ആർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ

ജ്യോതിഷ തട്ടിപ്പുകളുടെ കഥയുമായി ‘ഗണകൻ’. ജ്യോതിഷത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും തുറന്നുകാട്ടുന്ന പുതിയ മലയാള ചിത്രം ‘ഗണകൻ’ തീയേറ്റർ…

6 hours ago

‘മഴവിൽക്കനവുകൾ’ ചിത്രത്തിലെ ‘രാവുറങ്ങാതെ’ ഗാനത്തിന് ഒരു ലക്ഷം കാഴ്ചക്കാർ; ശരത്തിന്റെ ആലാപനം തരംഗമാകുന്നു

തിരുവനന്തപുരം: യൂട്യൂബിൽ തരംഗമായി ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ “രാവുറങ്ങാതെ...” എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളിൽ…

6 hours ago

ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു; അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് സൂചന

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ…

2 days ago

ഇംഗ്ലീഷിനുവേണ്ടി പ്രതിഷേധിച്ച കേരള എംഎൽഎമാർക്കെതിരെ വിമർശനം; ജനപ്രതിനിധികൾക്ക് ഹിന്ദി പരിശീലനം നൽകണമെന്ന് ആവശ്യം

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം…

2 days ago