ജ്യോതിഷ തട്ടിപ്പുകളുടെ കഥയുമായി ‘ഗണകൻ’.
ജ്യോതിഷത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും തുറന്നുകാട്ടുന്ന പുതിയ മലയാള ചിത്രം ‘ഗണകൻ’ തീയേറ്റർ റിലീസിനൊരുങ്ങുന്നു. ആർ.എം.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പത്തനാപുരത്തും പരിസരപ്രദേശങ്ങളിലുമായുള്ള ചിത്രീകരണം പൂർത്തിയായി. നിലവിൽ സ്റ്റുഡിയോ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.
സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചുപ്രേമൻ അഭിനയിച്ച ‘ഒരു പപ്പടവട പ്രേമം’ എന്ന ചിത്രത്തിന് ശേഷം ആർ.എം.ആർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഗണകനുണ്ട്’.
മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷിയെ വില്ലൻ കഥാപാത്രമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ നടൻ എം.ആർ. ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിവാഹത്തിനായി ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാൻ തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതനാണ് ചിത്രത്തിലെ പ്രധാന വില്ലൻ. ഇയാളുടെ ദുഷ്ചെയ്തികൾ മൂലം നിരവധി പേരുടെ ജീവിതം തകർന്നുപോകുന്നു. തുടർന്ന് രൗദ്രരൂപം പൂണ്ട് സാക്ഷാൽ കാളിദേവി പ്രത്യക്ഷപ്പെടുകയും നീതി നടപ്പാക്കുകയും ചെയ്യുന്നു.
ദൈവികമായ ജ്യോതിഷവിശ്വാസങ്ങളെ പോലും പണസമ്പാദനത്തിനായി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളും അതിന് പിന്നിലെ തട്ടിപ്പുകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ‘ഗണകൻ’.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവ ആർ.എം.ആർ നിർവഹിക്കുന്നു. നിർമ്മാണം ആർ.എം.ആറും ജിനു വടക്കേമുറിയും ചേർന്നാണ്.
പ്രദീപ് വിളക്കുപാറയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗാനരചന നിഷാന്ത് കൊടമന, സംഗീതം അജ്മൽഷാ, സൗണ്ട് ഡിസൈൻ എൻ. ഷാബു ചെറുവള്ളൂർ, VFX വിജീഷ്, അസോസിയേറ്റ് ഡയറക്ടർ സതീഷ് ഗോവിന്ദ്, മേക്കപ്പ് മാളു, സുധീഷ്, മീനംബാബു, നയനു, ആർട്ട് പ്രതീഷ്, കോസ്റ്റ്യൂം റിയാസ്, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി, സ്റ്റിൽസ് ശ്യാം ലേഔട്ട് എന്നിവരാണ് നിർവഹിക്കുന്നത്. പി.ആർ.ഒ അയ്മനം സാജൻ.
ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ. ഗോപകുമാർ, മെഹജാബ്, നോവൽ കുമാർ, ശ്യാം ലേഔട്ട്, സജീവ് വി, ഷാജു അറേബ്യ, ജയലാൽ, മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിത അനിൽ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജ്യോതിഷവിശ്വാസവും അതിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ചൂഷണവും പ്രമേയമാക്കുന്ന ‘ഗണകൻ’ വ്യത്യസ്തമായൊരു പ്രമേയവുമായി എത്തുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
കൊച്ചി: ചെറിയൊരു മുറിവോ മൂത്രാശയ അണുബാധയോ ന്യുമോണിയയോ വയറിലെ അണുബാധയോ നിസ്സാരമായി കാണരുത്. ചില സാഹചര്യങ്ങളിൽ സാധാരണയായി തോന്നുന്ന അണുബാധ…
തിരുവനന്തപുരം, സെപ്റ്റംബർ 13, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ്…
തിരുവനന്തപുരം: സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വാക്കിലും പ്രവർത്തിയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന്…
തിരുവനന്തപുരം: യൂട്യൂബിൽ തരംഗമായി ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ “രാവുറങ്ങാതെ...” എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ…
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം…