Categories: ENTERTAINMENTNEWS

‘മഴവിൽക്കനവുകൾ’ ചിത്രത്തിലെ ‘രാവുറങ്ങാതെ’ ഗാനത്തിന് ഒരു ലക്ഷം കാഴ്ചക്കാർ; ശരത്തിന്റെ ആലാപനം തരംഗമാകുന്നു

തിരുവനന്തപുരം: യൂട്യൂബിൽ തരംഗമായി ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ “രാവുറങ്ങാതെ…” എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഗാനം സ്വന്തമാക്കിയത്. ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ വേറിട്ട ശബ്ദത്തിലുള്ള ആലാപനമാണ് ഗാനത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകശ്രദ്ധ നേടാൻ പ്രധാന കാരണമായത്. ആലാപനത്തിലെ വേഗതയും ഭാവസാന്ദ്രതയും ഗാനത്തിന് വേറിട്ട അനുഭവം നൽകുന്നു.

എസ്. എസ്. ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മഴവിൽക്കനവുകൾ. ബീന കാവേരി പുഷ്കാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. സബീഷ് ബാലയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ദീപു ആർ. എസ്. ചടയമംഗലം ആണ്.

വരികൾക്കും സംഗീതത്തിനും അനുയോജ്യമായ മനോഹരമായ ദൃശ്യാവിഷ്കാരമാണ് ഗാനത്തിനായി സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി വിജയിക്കുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ‘മഴവിൽക്കനവുകൾ’ പറയുന്നത്. ചിത്രത്തിലെ ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലതാ ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്. എസ്. എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസും, പി.ആർ.ഒ ചുമതലകൾ അജയ് തുണ്ടത്തിലുമാണ് നിർവഹിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ

  • ചിത്രം: മഴവിൽക്കനവുകൾ
  • സംവിധാനം: എസ്. എസ്. ജിഷ്ണു ദേവ്
  • നിർമ്മാണം: ബീന കാവേരി — പുഷ്കാസ് പ്രൊഡക്ഷൻസ്
  • ആലാപനം: ശരത്
  • സംഗീതം: സബീഷ് ബാല
  • രചന: ദീപു ആർ. എസ്. ചടയമംഗലം
  • പബ്ലിസിറ്റി ഡിസൈൻ: പ്രജിൻ ഡിസൈൻസ്
  • പി.ആർ.ഒ: അജയ് തുണ്ടത്തിൽ
News Desk

Recent Posts

സെപ്സിസിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ: സാധാരണ അണുബാധ എങ്ങനെ ജീവന് ഭീഷണിയാകുന്നു? ഡോ. (മേജർ) നിമിത കെ. മോഹൻ

കൊച്ചി: ചെറിയൊരു മുറിവോ മൂത്രാശയ അണുബാധയോ ന്യുമോണിയയോ വയറിലെ അണുബാധയോ നിസ്സാരമായി കാണരുത്. ചില സാഹചര്യങ്ങളിൽ സാധാരണയായി തോന്നുന്ന അണുബാധ…

3 hours ago

IISER തിരുവനന്തപുരം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത സാർക്കറുടെ അകാല നിര്യാണത്തിൽ അനുശോചനം

തിരുവനന്തപുരം, സെപ്റ്റംബർ 13, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ്…

4 hours ago

സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗം; മുഖ്യമന്ത്രി അനുശോചിച്ചു, എം.എ. ബേബി അനുശോചന സന്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വാക്കിലും പ്രവർത്തിയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന്…

4 hours ago

ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ ‘ഗണകൻ’; ആർ.എം.ആർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ

ജ്യോതിഷ തട്ടിപ്പുകളുടെ കഥയുമായി ‘ഗണകൻ’. ജ്യോതിഷത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും തുറന്നുകാട്ടുന്ന പുതിയ മലയാള ചിത്രം ‘ഗണകൻ’ തീയേറ്റർ…

5 hours ago

ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു; അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് സൂചന

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ…

2 days ago

ഇംഗ്ലീഷിനുവേണ്ടി പ്രതിഷേധിച്ച കേരള എംഎൽഎമാർക്കെതിരെ വിമർശനം; ജനപ്രതിനിധികൾക്ക് ഹിന്ദി പരിശീലനം നൽകണമെന്ന് ആവശ്യം

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം…

2 days ago