NEWS

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച: യുണിസെഫുമായി ചേർന്ന് മാധ്യമ ശിൽപശാല സംഘടിപ്പിച്ച് പി. ഐ. ബി.

തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച, വികസന കാലതാമസങ്ങൾ, വൈകല്യങ്ങൾ എന്നിവ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) തിരുവനന്തപുരവും യുണിസെഫും സംയുക്തമായി മാധ്യമപ്രവർത്തകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ‘കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി.

യുണിസെഫ് കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യപ്രശ്നങ്ങൾ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബാധ്യത കുറയ്ക്കുന്നതിനായി സർക്കാരുകൾ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകല്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ തയ്യാറാക്കുമ്പോൾ മാധ്യമപ്രവർത്തകർ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനും മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് പി.ഐ.ബി അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐ.ഐ.എസ് പറഞ്ഞു. സമൂഹത്തിൽ സഹാനുഭൂതിയും അവബോധവും വളർത്തുന്നതിലും മാധ്യമങ്ങൾക്ക് വലിയ സംഭാവന നൽകാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്‌വർക്ക് പരിശീലകനും നിർമിതബുദ്ധി (എ.ഐ.) വിദഗ്ധനുമായ മുരളീകൃഷ്ണ ചിന്നദുരൈ, ഫലപ്രദമായ കഥാഖ്യാനത്തിന് നിർമിതബുദ്ധി ഉപയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസ് നയിച്ചു.

യുണിസെഫ് ഇന്ത്യയിലെ ആരോഗ്യ വിഭാഗം മേധാവിയും കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റുമായ ഡോ. വിവേക് വീരേന്ദ്ര സിങ് കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ചയെക്കുറിച്ച് വിശദീകരിച്ചു. സ്പെക്ട്രം വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷാകർതൃത്വത്തെക്കുറിച്ച് തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ സംസാരിച്ചു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് കേരള സർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന നോഡൽ ഓഫീസർ ഡോ. അമർ എസ്. ഫെറ്റിൽ ആശയവിനിമയം നടത്തി. പി.ഐ.ബി ഡയറക്ടർ പാർവതി വി. ഐ.ഐ.എസ് നന്ദി രേഖപ്പെടുത്തി.

കുട്ടികളുടെ ആദ്യകാല വളർച്ചയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, വളർച്ചയിലുണ്ടാകുന്ന കാലതാമസങ്ങളും വൈകല്യങ്ങളും നേരത്തേ കണ്ടെത്തുക, കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ പരിചരണവും പിന്തുണയും ലഭ്യമാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ.

News Desk

Recent Posts

അഡ്മിഷൻ ഏജൻസികളെ നിയന്ത്രിക്കാൻ നിയമം വേണം; നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ WAPSI ധർണ

കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചു; നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യം തിരുവനന്തപുരം | ഒക്ടോബർ 27, 2026 |…

2 hours ago

പിഎസ്‌സി ക്രമക്കേടുകൾ ചർച്ച ചെയ്യാൻ അവസരം നിഷേധിക്കുന്നു: ബി.ബി. ഗോപകുമാർ എംഎൽഎ

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ ബിജെപി അംഗങ്ങൾക്ക് അവസരം നിഷേധിക്കുന്നുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ്…

3 hours ago

വിശാൽ ജോർജിന് ഇരട്ട സെഞ്ച്വറി; ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ആത്രേയയ്ക്ക് 410 റൺസ്

കെ.സി.എ. അണ്ടർ-16 ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ.…

3 hours ago

അഞ്ചുമന ക്ഷേത്രത്തിൽ ‘ആരണ്യകാണ്ഡം’ പൂജ; ചിത്രീകരണം നവംബർ 5ന് ആരംഭിക്കും

ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരണ്യകാണ്ഡം’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു. കാടിന്റെ വന്യതയും നിഗൂഢതയും ത്രില്ലർ പശ്ചാത്തലവുമൊരുക്കി പുതിയ…

12 hours ago

സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു; ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ സംവിധാനം ബിജു നെട്ടറ

കൊല്ലത്തിന്റെ തൊഴിലാളി പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രം അടയാളപ്പെടുത്തിയ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’…

13 hours ago

കേരളത്തിൽ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ഒക്ടോബർ 21 മുതൽ; ഡിസംബർ 31 വരെ പ്രത്യേക ക്യാമ്പുകൾ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…

4 days ago