തിരുവനന്തപുരം | Ananthapuri Online News
സൗഹൃദവും നർമവും അപ്രതീക്ഷിത സംഭവങ്ങളും കോർത്തിണക്കിയ തെലുങ്ക് കോമഡി ചിത്രം ‘ജിഗ്രിസ്’ മലയാളം പതിപ്പിലും ഒടിടിയിലെത്തി. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ചിത്രത്തിന് മലയാളത്തിലും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.
നാല് സുഹൃത്തുക്കളുടെ ഗോവൻ യാത്രയും അതിനിടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ഹരീഷ് റെഡ്ഡി ഉപ്പല ഒരുക്കിയ ചിത്രത്തിൽ കാർത്തിക്, പ്രവീൺ, വിനയ്, പ്രശാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുട്ടിക്കാലം മുതൽ സൗഹൃദത്തിലുള്ള നാല് സുഹൃത്തുക്കൾ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഗോവയിലേക്ക് യാത്ര തിരിക്കുന്നത്. ആവശ്യത്തിന് പണമില്ല, മൊബൈൽ ഫോണില്ല, വഴികാട്ടാൻ ജിപിഎസുമില്ല. ആകെയുള്ളത് ഒരു പഴയ മാരുതി 800 കാർ മാത്രം. പരിമിതമായ സൗകര്യങ്ങളുമായി ആരംഭിക്കുന്ന യാത്രയിൽ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തെ രസകരമായ അനുഭവമാക്കി മാറ്റുന്നത്.
ഹാസ്യരംഗങ്ങൾക്കൊപ്പം സൗഹൃദത്തിന്റെ ഊഷ്മളതയും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ പ്രാധാന്യം നേടുന്നുണ്ട്. പഴയകാല സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുമൊത്തുള്ള യാത്രകളുടെയും ഓർമകൾ ഉണർത്തുന്ന രീതിയിലാണ് കഥയുടെ അവതരണം.
ചിത്രത്തിലെ അഭിനയത്തിന് നടൻ കൃഷ്ണ ബുരുഗുലയ്ക്ക് മികച്ച ഹാസ്യനടനുള്ള തെലങ്കാന ഗദ്ദർ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. കാർത്തിക് എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സ്വാഭാവികമായ ഹാസ്യവും വൈകാരികതയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം ചിത്രത്തിലെ ശ്രദ്ധേയമായ ഘടകമാണ്.
സൗഹൃദവും യാത്രയും നർമവും ഇഷ്ടപ്പെടുന്ന ഒടിടി പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ചിത്രമാണ് ‘ജിഗ്രിസ്’. മലയാളം പതിപ്പ് ആമസോൺ പ്രൈം വീഡിയോയിലൂടെ ഇപ്പോൾ കാണാം.
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും നൂതന ആശയങ്ങളും പ്രദർശിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)…
തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന…
കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോള വിപണി സാധ്യതകളും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന 'ഫുഡ്…
തിരുവനന്തപുരം: ഐക്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ…
തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ…
കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചു; നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യം തിരുവനന്തപുരം | ഒക്ടോബർ 27, 2026 |…