AGRICULTURE

യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പിലാക്കും: മന്ത്രി ബിന്ദു കൃഷ്ണ

വയനാട്: യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തൃശ്ശിലേരി സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധികൾ മറികടന്ന് കേരളത്തെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി ലിറ്റർ പാൽ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ക്ഷീരമേഖലയിൽ ആവശ്യമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാലിത്തീറ്റ വിലവർധനയും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തും. മൃഗരോഗ പ്രതിരോധത്തിന് മുൻഗണന നൽകുന്നതിനൊപ്പം ഫാമുകളുടെ യന്ത്രവൽക്കരണവും വ്യാപിപ്പിക്കും. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹകരണ മേഖലയിലെ പിന്തുണയോടെ ക്ഷീരമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിലെ മികച്ച യുവ ക്ഷീരകർഷകൻ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ മികച്ച ക്ഷീരകർഷകർ, മികച്ച ക്ഷേമനിധി ക്ഷീരകർഷകൻ, ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന ക്ഷീരസംഘം, ബ്ലോക്കിലെ മികച്ച ക്ഷീരകർഷകൻ, കുട്ടിക്കർഷകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എം.എൽ.എ ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, ടി.എസ്. ദിലീപ് കുമാർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ചിന്നമ്മ ജോസ്, കെ.ആർ. ജിതിൻ, ജിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. ബേബി മാസ്റ്റർ, വസന്തകൃഷ്ണൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്, മലബാർ മിൽമ ഡയറക്ടർ റോസിലി തോമസ്, തിരുനെല്ലി വെറ്ററിനറി സർജൻ അജയ് കുര്യാക്കോസ്, തൃശ്ശിലേരി ക്ഷീരസംഘം പ്രസിഡന്റ് വി.വി. രാമകൃഷ്ണൻ, മുൻ മിൽമ ചെയർമാൻ ടി.പി. ഗോപാലക്കുറുപ്പ്, ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

News Desk

Recent Posts

മലയാളികളുടെ വിനോദലോകത്ത് പുതിയ അധ്യായം; എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മലയാളികളുടെ വിനോദലോകത്ത് പുതിയ സാധ്യതകൾ തുറന്ന് എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം പ്രസ്…

1 hour ago

ഗുണഭോക്താക്കളോട് കരുതലോടെയും സൗഹാർദ്ദത്തോടെയും പെരുമാറണം: മന്ത്രി കെ. എ. തുളസി

തിരുവനന്തപുരം: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളോട് ഉദ്യോഗസ്ഥർ കരുതലോടെയും സൗഹാർദ്ദത്തോടെയും പെരുമാറണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി…

13 hours ago

ക്രിസ്മസ്–ന്യൂ ഇയർ ബംബർ ലോട്ടറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് റോസ് ഹൗസിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 27) നടക്കും.…

14 hours ago

സ്മാർട്ട്ഫോൺ നിങ്ങളെ നിയന്ത്രിക്കുന്നുണ്ടോ? ഡിജിറ്റൽ ആസക്തിക്കെതിരെ മുന്നറിയിപ്പുമായി തമിഴ് ചിത്രം ‘സ്ക്രോൾ’

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധനേടി; പൂർണമായും മൊബൈൽ ഫോൺ സ്ക്രീനിലൂടെ കഥ പറയുന്ന പരീക്ഷണാത്മക ചിത്രം ഗോവ: ഒരു…

23 hours ago

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; വിശാൽ ജോർജിന് ഇരട്ട സെഞ്ച്വറി

ഗ്വാളിയോർ: വിജയ് മർച്ചന്റ് ട്രോഫി അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാടിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കേരളം. ആദ്യ ഇന്നിങ്സിൽ എട്ട്…

23 hours ago

ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു; നീതിന്യായ വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ വേണമെന്ന് ആഹ്വാനം

ന്യൂഡൽഹി: സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നവംബർ 26-ന് ന്യൂഡൽഹിയിൽ നടന്ന…

23 hours ago