ENTERTAINMENT

മലയാളികളുടെ വിനോദലോകത്ത് പുതിയ അധ്യായം; എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മലയാളികളുടെ വിനോദലോകത്ത് പുതിയ സാധ്യതകൾ തുറന്ന് എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി ചെയർമാനും പ്രമുഖ ചലച്ചിത്ര നിർമാതാവുമായ ഡോ. മധുസൂദനൻ മാവേലിക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്ലാറ്റ്‌ഫോമിന്റെ സി.ഇ.ഒ റെയ്സ് സിദ്ധിഖ്, ചീഫ് കൺസൾട്ടന്റ് സജൈ ലാൽ സുബ്രഹ്മണ്യൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു ബി. നായർ തുടങ്ങിയവർ പങ്കെടുത്തു.

മലയാള സിനിമയ്ക്കും ഡിജിറ്റൽ വിനോദ മേഖലയ്ക്കും പുതിയ അവസരങ്ങൾ ഒരുക്കുകയാണ് എം ഫ്ലക്സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. സിനിമകൾ, വെബ് സീരീസുകൾ, ടെലിവിഷൻ ഷോകൾ, മൈക്രോ ഡ്രാമകൾ, ലൈവ് ഇവന്റുകൾ തുടങ്ങി വിവിധ വിനോദ പരിപാടികൾ ഒരൊറ്റ ഡിജിറ്റൽ വേദിയിൽ ലഭ്യമാക്കും.

കേരളത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്നതിനൊപ്പം മലയാള സിനിമയ്ക്കും സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.

ചെയർമാൻ ഡോ. മധുസൂദനൻ മാവേലിക്കരയുടെ നേതൃത്വത്തിലും സിനിമാ സംവിധായകനും എം ഫ്ലക്സിന്റെ സി.ഇ.ഒയുമായ റെയ്സ് സിദ്ധിഖിന്റെ ഏകോപനത്തിലുമാണ് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘സ്ട്രീം യുവർ വേൾഡ്’ (Stream Your World) എന്ന സന്ദേശവുമായാണ് എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്രേക്ഷകരിലേക്ക് എത്തുന്നത്.

News Desk

Recent Posts

യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പിലാക്കും: മന്ത്രി ബിന്ദു കൃഷ്ണ

വയനാട്: യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി…

1 hour ago

ഗുണഭോക്താക്കളോട് കരുതലോടെയും സൗഹാർദ്ദത്തോടെയും പെരുമാറണം: മന്ത്രി കെ. എ. തുളസി

തിരുവനന്തപുരം: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളോട് ഉദ്യോഗസ്ഥർ കരുതലോടെയും സൗഹാർദ്ദത്തോടെയും പെരുമാറണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി…

13 hours ago

ക്രിസ്മസ്–ന്യൂ ഇയർ ബംബർ ലോട്ടറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് റോസ് ഹൗസിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 27) നടക്കും.…

14 hours ago

സ്മാർട്ട്ഫോൺ നിങ്ങളെ നിയന്ത്രിക്കുന്നുണ്ടോ? ഡിജിറ്റൽ ആസക്തിക്കെതിരെ മുന്നറിയിപ്പുമായി തമിഴ് ചിത്രം ‘സ്ക്രോൾ’

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധനേടി; പൂർണമായും മൊബൈൽ ഫോൺ സ്ക്രീനിലൂടെ കഥ പറയുന്ന പരീക്ഷണാത്മക ചിത്രം ഗോവ: ഒരു…

23 hours ago

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; വിശാൽ ജോർജിന് ഇരട്ട സെഞ്ച്വറി

ഗ്വാളിയോർ: വിജയ് മർച്ചന്റ് ട്രോഫി അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാടിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കേരളം. ആദ്യ ഇന്നിങ്സിൽ എട്ട്…

23 hours ago

ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു; നീതിന്യായ വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ വേണമെന്ന് ആഹ്വാനം

ന്യൂഡൽഹി: സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നവംബർ 26-ന് ന്യൂഡൽഹിയിൽ നടന്ന…

23 hours ago