മാജിക്കിന്റെ പിന്നിലെ ശാസ്ത്ര സത്യങ്ങൾ; ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സ്കൂളുകളില്‍ മാജിക് ഷോ നടത്തി

മാജിക്കിന്റെ പിന്നിലെ ശാസ്ത്ര സത്യങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നതിനായി ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ.

ജി ജി എച്ച് എസ് എസ് മലയൻകീഴ് സ്കൂളിൽ ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയംഗം
പി.പി പ്രശാന്തിന്റെ നേതൃത്വത്തിൽ മാജിക്കുകൾ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കാണ് മാജിക് ഷോയുടെ അവതരണം നടന്നത്. സയൻസ് മാജിക്കുകൾ കുട്ടികളിൽ കൗതുകമുണർത്തുകയും ചോദ്യങ്ങളുമായി ചുറ്റും കൂടുകയും ചെയ്തു.

ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ശാസ്ത്ര സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ ശാസ്ത്രജാഥയുടെ ഭാഗമായാണ് സ്കൂളുകളിൽ എത്തിയത്.ശാസ്ത്രജാഥ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.പൊതുജനങ്ങൾക്കായി ശാസ്ത്ര സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പേയാട് സെന്റ് സേവ്യേഴ്സ് എച്ച് എസ് സ്കൂളിലും മാജിക് ഷോ അവതരണം നടന്നു .

8,9,10 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരുമടക്കം ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. മൂന്ന് ദിവസവും തിയേറ്ററിന് പുറത്ത് പൊതുജനങ്ങൾക്കായി പ്രദർശനങ്ങളും വാനനിരീക്ഷണവും നടക്കും. പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങലൂടെ പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ നടക്കുന്ന വാനനിരീക്ഷണ പരിപാടിയും സൗജന്യമായിരിക്കും.

error: Content is protected !!