
തിരുവനന്തപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെ കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
നജീബ് അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർ ഷാജിത നാസർ,ദിലീപ്, കൈരളി അഷറഫ്,ബിജുകുമാർ, ട്രഷറർ ബാലചന്ദ്രൻ, ആഷിക്,ഫിലോ ദേവദാരു എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

