തിരുവനന്തപുരം പൂജപ്പുര ഭാരതീയ വിദ്യാഭവന്‍ സ്കൂളിന്റെ കലാമത്സരമായ ‘ഉഡാന്‍’ പിന്നണി ഗായിക പ്രീത ഉദ്ഘാടനം ചെയ്തു

ഇന്ന് രാവിലെ നടന്ന ‘ഉഡാന്‍‘ ന്റെ ചടങ്ങുകള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി എസ് അമ്പിളി സ്വാഗതം പറഞ്ഞു. ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി എസ് ശ്രീനിവാസന്‍ ഐഎഎസ് (റിട്ട) അധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായിക പ്രീത പി വി കലാപരിപാടികള്‍ക്ക് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തോടൊപ്പം പ്രീത നല്ല ഒരു ഗാനം ആലപിച്ചത് ചടങ്ങിനെ സംഗീതമയമാക്കി.

ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര ഡയറക്ടറും അസോസിയേറ്റ് സെക്രട്ടറിയുമായ ഡോ. ജി എല്‍ മുരളീധരന്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ അദ്ധ്യാപിക വിദ്യ രവി കൃതജ്ഞത പറഞ്ഞു.

ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.

error: Content is protected !!