സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ: കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് തുറന്നു

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR 2025) ന്റെ ഭാഗമായി കളക്ടറേറ്റിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആർ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിക്കുക, ആവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് ഹെൽപ്പ് ഡെസ്കിന്റെ ഉദ്ദേശം.

കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്കിലേക്ക് വിളിക്കാവുന്നതാണ്. 

ഫോൺ: 8281889193. നോഡൽ ഓഫീസർ: 9497090375

error: Content is protected !!