കുട്ടികളെ ബന്ധികളാക്കിയത് പണം നൽകാത്തതിലെന്ന് അക്രമി

മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയത് പ്രോജക്ടുകൾക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകാത്തതിനാലെന്ന് അക്രമി പോലീസിന് നൽകിയ മൊഴി. തനിക്ക് രണ്ട് കോടി രൂപ സർക്കാർ നൽകാനുണ്ടായിരുന്നു എന്നാണ് അക്രമി കൊല്ലപ്പടുന്നതിന് മുമ്പ് പോലീസിനോട് പറഞ്ഞത്.

മഹാരാഷ്ട്ര സർക്കാരിൻ്റെ സ്കൂൾ ശുചിത്വ മിഷന് കീഴിൽ സ്വച്ഛത മോണിറ്റർ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു കുടിശിക വരുത്തിയത്. പണം ലഭിക്കാൻ മുംബൈ, നാഗ്പൂർ, പൂനെ എന്നിവിടങ്ങളിൽ ഇയാൾ പല പ്രതിഷേധങ്ങളും നടത്തിയിരുന്നു. രോഹിത് ആര്യ സമർപിച്ച ബജറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെന്നും രേഖകൾ അവ്യക്തമായിരുന്നെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പൂനെ സ്വദേശിയാണ് അൻപതുകാരനായ അക്രമി രോഹിത് ആര്യ. 17 കുട്ടികളെയും ഒരു യുവതിയെയും ഉൾപ്പടെ 18 പേരെയാണ് ഇയാൾ ഇന്നലെ ബന്ദിയാക്കിയത്.

error: Content is protected !!