
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ പ്രിൻസിപ്പൽ എം.എ.ജോർജ് ഉദ്ഘാടനം ചെയ്തു.
വിമൽ ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.കായംകുളം യൂനുസ്, ഡോ.ടി.സുരേഷ്, ആശ പി.ആർ, ഡോ.അനിത ജെ.കെ, സ്ഥാനാർത്ഥിയും തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
എഴുത്തുകാരി ആശ പി.ആർ ചെയർപേഴ്സണും അഡ്വ.വിമൽ ജോസ് ജനറൽ കൺവീനറും യോഗത്തിൽ പങ്കെടുത്ത 301 പേർ അംഗങ്ങളുമായുള്ള ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ദീപ് സത്യൻ സ്വാഗതവും വി.മാധവൻ നന്ദിയും പറഞ്ഞു.


