തിരുവനന്തപുരം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വെള്ളയമ്പലം സെന്റ്. തെരേസ ഓഫ് ലീസിയക്സ് ലത്തീൻ പള്ളി വികാരി ഫാ. ജസ്റ്റിൻ ജൂഡ് ക്രിസ്തുമസ് സന്ദേശം നൽകി. സംഗീത വിഭാഗം അംഗങ്ങൾ കാരൾ ഗാനങ്ങൾ ആലപിച്ചു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ്, ഡോ. മുരളിധരൻ നായർ, സരിത സി ബാബു, ശ്രുതി ഗോപി, ഗിരിപ്രസാദ്, ചന്ദ്രലേഖ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

