മുരള്യ ഡയറി പുതിയ പീച്ച് ഫ്രൂട്ട് യോഗർട്ട് വിപണിയിലിറക്കി

മുരള്യ ഡെയറി പുതിയ പീച്ച് സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് പുറത്തിറക്കി. മുരള്യ ഡെയറി തങ്ങളുടെ സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് ശ്രേണിയിലെ ഏറ്റവും പുതിയ രുചിയായ മുരള്യ പീച്ച് യോഗർട്ട് അവതരിപ്പിച്ചു. സ്ട്രോബെറി, മാംഗോ, ബ്ലാക്ക്കറൻ്റ് എന്നിവയുടെ വിജയത്തിന് ശേഷമാണ് ഈ നാലാമത്തെ യോഗർട്ട് വേരിയന്റ് വിപണിയിൽ എത്തുന്നത്. സെറ്റ് യോഗർട്ടിനേക്കാൾ വ്യത്യസ്തമായി , സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ടിൽ ഓരോ സ്പൂണിലും മൃദുലമായ പീച്ച് കഷ്ണങ്ങൾ ഉണ്ടാകുമെന്നതാണ് പ്രത്യേകത. ഇത് രുചികരവും ആരോഗ്യകരവുമാണ്.

ഈ ഉൽപ്പന്നത്തിൽ പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ല, കൂടാതെ ഇത് ഉണ്ടാക്കിയിരിക്കുന്നത്  ഫ്രെഷ് പീച്ച് പഴങ്ങളും യോഗർട്ടും ഉപയോഗിച്ചാണ്. രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ആരോഗ്യകരമായ ബദലാണ്. ശുദ്ധിയും രുചിയും ഗുണമേന്മയും കൊണ്ട് മുരള്യ ഇതിനോടകം കേരളത്തിലുടനീളം ഒരു പരിചിത നാമമാണ്. ഈ പുതിയ ഉൽപ്പന്നത്തിന്റെ ലോഞ്ചിലൂടെ , സ്റ്റിർഡ് ഫ്രൂട്ട്പീച്ച് യോഗർട്ട് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ബ്രാൻഡായി മുരള്യ മാറുകയാണ്. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഡെയറി ബ്രാൻഡാണ് മുരള്യ ഡെയറി.  ഗുണമേന്മ, ശുചിത്വം,നൂതനത്വം എന്നിവയോടുള്ള പ്രതിബദ്ധതയിൽ മുരള്യ അറിയപ്പെടുന്നു. ഫ്രഷ് പാൽ, നെയ്യ് എന്നിവ മുതൽ ലസ്സി,ഫ്രൂട്ട് യോഗർട്ടുകൾ വരെ, മുരള്യയുടെ ഉൽപ്പന്നങ്ങളെല്ലാം കൃത്യതയോടെയും ശ്രദ്ധയോടെയുമാണ് തയ്യാറാക്കിയിരിക്കുന്നത്.

error: Content is protected !!