Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരെ അനുമോദിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഫോർട്ട്‌ മാനർ ഹോട്ടലിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, വിവിധ ചുമതലകൾ വഹിച്ച നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, തിരഞ്ഞെടുപ്പ് ജോലികളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി, എ ഡി എം നിർമൽ കുമാർ ജി, ഡെപ്യൂട്ടി കളക്ടർ ബിജു. എസ് തുടങ്ങിയവർ സംബന്ധിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!