തിരുവനന്തപുരം തമ്പാനൂര്‍ ഭാഗത്തുളള മാഞ്ഞാലിക്കുളം റോഡിനു കുറുകെ കലുങ്ക് നിര്‍മ്മിക്കേണ്ടതിനാല്‍ ഫെബ്രുവരി ഒന്നു മുതല്‍ 18 വരെ മാഞ്ഞാലിക്കുളം റോഡിലൂടെയുളള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. മഞ്ഞാലിക്കുളം റോഡു വഴി പോകേണ്ട വാഹനങ്ങള്‍ എസ്.എസ് കോവില്‍ റോഡു വഴിയോ, ഹൗസിംഗ് ബോര്‍ഡ് മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ – അരിസ്റ്റോ ജംഗ്ഷന്‍ തമ്പാനൂര്‍ വഴിയോ കടന്നു പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.