തിരുവനന്തപുരം നഗരസഭ ചാല വാര്‍ഡില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചെന്തിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ബഹു. മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്റെ അദ്ധ്യക്ഷതയില്‍ ബഹു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. സിമി ജ്യോതിഷ് സ്വാഗതം ആശംസിച്ചു. നികുതി-അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എസ്.കൃഷ്ണകുമാര്‍, ജി.മാധവദാസ്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.