സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്. അധ്യാപകര്‍ ബിരുദധാരികളെങ്കിലും ആയിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ചേര്‍ക്കണം. ന്യായമായ ഫീസേ വാങ്ങാവൂ. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയാല്‍ ബാക്കി തുക തിരികെ നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 25000 മുതല്‍ ഒരു ലക്ഷം വരെ രൂപ പിഴ ഈടാക്കണം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണം.