ശ്രീ നാരായണീയ പാരായണത്തിന് തുടക്കമായി

തിരുവനന്തപുരം; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ശ്രീ വൈകുണ്ഡം കല്യാണ മണ്ഡപത്തിൽ വെച്ച് ഡിസംബർ 13 മുതൽ ഡിസംബർ 23 വരെ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ ഭാ​ഗമായി 40 ദിവസം നീണ്ട് നിൽക്കുന്ന ശ്രീമദ് നാരായണീയ പാരായണത്തിന് തുടക്കമായി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വിവിധ നാരായണീയ സമിതികൾ നടത്തുന്ന ശ്രീമദ് നാരായണീയ പാരായണം മുൻ മിസോറാം ഗവർണറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവും ആയ കുമ്മനം രാജശേഖരൻ നാരായണീയത്തിന്റെ ഒരു പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാരായണ സ്വാമിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

തുടർന്ന് അമ്പലത്തിൽ പ്രവേശിച്ച് വലംവെച്ച് കന്നിമൂലയിൽ (തെക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയ്ക്ക്) ഉള്ള മണ്ഡപത്തിൽ പുഷ്പാഞ്ജലി സ്വാമിയാർ വന്ന് അനുഗ്രഹം നൽകിയതോടെയാണ് നാരായണീയ പാരായണം ആരംഭിച്ചത്. ദിവസവും രാവിലെ ആറുമണിതൊട്ട് ഉച്ചയ്ക്ക് ഒരു മണിയാണ് തുടർച്ചയായി 40 ദിവസവും നാരായണീയ പാരായണം നടക്കുന്നത്.

ഫോട്ടോ കാപ്ഷൻ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വിവിധ നാരായണീയ സമിതികൾ നടത്തുന്ന ശ്രീമദ് നാരായണീയ പാരായണം മുൻ മിസോറാം ഗവർണറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവും ആയ കുമ്മനം രാജശേഖരൻ നാരായണീയത്തിന്റെ ഒരു പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാരായണ സ്വാമിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു

error: Content is protected !!