ന്യൂദല്‍ഹി: തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുന്‍ മന്ത്രി രാജീവ്ചന്ദ്രശേഖര്‍ വീണ്ടും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മന്ത്രിക്ക് നേരിട്ട് വിശദീകരിച്ചു.
പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും തീരദേശ ഗ്രാമങ്ങളുടെ സംരക്ഷണത്തിനുമായി കടല്‍ഭിത്തി സ്ഥാപിക്കുന്നതിനും പൂവ്വാറില്‍ മിനി ഹാര്‍ബര്‍ സ്ഥാപിക്കുന്നതു മടക്കമുള്ള പദ്ധതികളടങ്ങിയ വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും വിദഗ്ധരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒരു പ്രതിനിധി സംഘത്തെ തിരുവനന്തപുരത്തേക്ക് നിയോഗിക്കാനും അഭ്യര്‍ത്ഥിച്ചു.
നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ നിവേദനങ്ങള്‍ക്കു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥന നടത്തിയത്.