കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്നും, നെൽക്കർഷരുടെ വിഷയങ്ങളിൽ റബർ കസേരയുടെ വിഷയങ്ങളിൽ കർഷകരുടെ വിഷയങ്ങളിൽ, ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ പ്രശ്നങ്ങളിൽ ഉൾപ്പെടെ അടിയന്തരശ്രദ്ധ സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, “കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് അധ്യക്ഷനായി.
വിവിധ കാർഷിക മേഖലകളെ പ്രതിനിധീകരിച്ച് അപ്പുക്കുട്ടൻ നായർ, ആര്യനാട് ഭുവന ചന്ദ്രൻ നായർ, കുറ്റിച്ചൽ ഗിരീശൻ നായർ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. കോൺഗ്രസ് നേതാക്കൾ ആയ രമണി പി നായർ, ആർ വത്സലൻ, ജോസഫ് പെരേര,കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എ. ഡി. സാബുസ്, ബാബുജി ഈശോ, അട മണ്ണൂർ മുരളീധരൻ, പെരുവിള വിജയൻ, സജീവ് മുളവന, കാരോട് ക്ലമെന്റ്, വിതുര സുകുമാരി, കോവളം മഞ്ഞിലാസ്, പരശുവയ്ക്കൽ അനിൽകുമാർ, മുഹമ്മദ് ഇർഷാദ്, കല്ലറ ജാഫർ മൗലവി, വർക്കലഷൻസ്, വിതുരതുളസി തുടങ്ങിയവർ സംസാരിച്ചു