കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനം: 65 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം വരുന്നു. സെപ്റ്റംബര്‍ 11 മുതല്‍ നവംബര്‍ 14 വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന ചില ട്രെയിനുകള്‍ […]

Continue Reading

സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതു പ്രവർത്തനവും നാഷണൽ സർവീസ് സ്കീമിൻ്റെ കരങ്ങളിൽ ഭദ്രമാണ്

സാമൂഹ്യപ്രതിബദ്ധതയുള്ള ഏതു പ്രവർത്തനവും നാഷണൽ സർവീസ് സ്കീമിൻ്റെ കരങ്ങളിൽ ഭദ്രമാണെന്ന് ഏവർക്കും ബോധ്യപ്പെടുത്തി കൊടുത്ത കർമ്മസാരഥിയായിരുന്നു ഡോ. ആർ എൻ അൻസർ എന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു പറഞ്ഞു. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസറായിരിക്കെ മരണം കവർന്നെടുത്ത ആർ എൻ […]

Continue Reading

തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത കൂടിയാട്ടം, ചാക്യാർകൂത്ത് കലാകാരൻ മാർഗ്ഗി സജീവ് നാരായണ ചാക്യാർക്ക്

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് എല്ലാവർഷവും നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ മാർഗ്ഗി സജീവ് നാരായണ ചാക്യാരെ തിരഞ്ഞടുത്തു. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥകളി നിരൂപകനും കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്ട്രാറുമായ […]

Continue Reading

അധ്യാപക അവാർഡ് തുക  വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് വിതരണം,പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാര പുരസ്‌കാര വിതരണം,വിദ്യാരംഗം […]

Continue Reading

ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളാൻ റോബോർട്ട്

മൺവിള  ഭാരതീയ വിദ്യാഭവൻ ആതിഥേയത്വമരുളുന്ന ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളാൻ റോബോർട്ട്. ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റ് ഭാരതീയ വിദ്യാഭവൻ മൺവിളയിൽ സെപ്റ്റംബർ 13 ശനിയാഴ്ച നടക്കുന്നു. ഈ മഹത്തായ കലാമാമാങ്കത്തിൻ്റെ ഉദ്ഘാടന കർമ്മം മലയാളത്തിലെ […]

Continue Reading

ആഗോള പ്രശസ്തമായ പൈ (PIE) അവാര്‍ഡ് സ്വന്തമാക്കി
മലയാളി സഹസ്ഥാപകനായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC)

കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്‌സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC) അര്‍ഹമായി.  ഏറെ മത്സരാധിഷ്ഠിത വിഭാഗമായ വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത […]

Continue Reading

ധൈര്യം അളക്കാം; വരൂ ഗോസ്റ്റ് ഹൗസിലേക്ക്

എത്ര ധൈര്യശാലി ആണെങ്കിലും ഈ ഗോസ്റ്റ് ഹൗസിൽ കയറിയാൽ ഉള്ളൊന്ന് കിടുങ്ങും. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയ ‘ഗോസ്റ്റ് ഹൗസി’ലാണ് ഏതു ധൈര്യശാലികളെയും പേടിപ്പിക്കാൻ ഉതകുന്ന വിസ്മയങ്ങൾ ഒരുക്കി വെച്ചിട്ടുള്ളത്.  സന്ദർശകരുടെ വലിയ തിരക്കാണ് ഇവിടെ […]

Continue Reading

സജു വർഗീസിന്റെ രാമഴവില്ല് ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു

മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും,  കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹൃസ്വ ഫിലിമുകൾ  മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും, ക്യാമറായും കൈകാര്യം ചെയ്ത ഹ്യസ്വ ചിത്രം […]

Continue Reading

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് വെള്ളാപ്പള്ളി

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിൻറെ നെറുകയിൽ എത്തും. ശബരിമലയുടെ വരുമാനം വർധിക്കും. കേരളത്തിന്റെയും രാജ്യത്തിന്റെയും തന്നെ വരുമാനം […]

Continue Reading

ഓണം വാരാഘോഷം ഘോഷയാത്ര – സെപ്റ്റംബർ 9-ന്

സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ഒമ്പതാം തീയതി  ചൊവ്വാഴ്ച വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും.തലസ്ഥാനനഗരിയെ താളലയ- വിസ്മയങ്ങളിൽ ആറാടിച്ചുകൊണ്ട് ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം  ഫ്‌ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കുന്നതാണ്. ചൊവ്വാഴ്ച […]

Continue Reading