Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും
    , , ,

    വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും

    മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതൽ ഗവ. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസിൽ മന്ത്രിമാർ, എം. എൽ. എ, എം. പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും സെൻട്രൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റ് ക്യാമ്പസിലേക്ക് നോർത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകൾ വഴിയാണ് പ്രവേശനം. അന്തിമോപചാരം അർപ്പിച്ച…

    Continue Reading

  • വിഎസിനെ ഓർമിച്ച് കെകെ രമ
    , , , ,

    വിഎസിനെ ഓർമിച്ച് കെകെ രമ

    പ്രാണനിൽ പടർന്ന ഇരുട്ടിൽ ആശ്വാസമായ സഖാവ്; വിഎസിനെ ഓർമിച്ച് കെകെ രമ പ്രാണനിൽ പടർന്ന ഇരുട്ടിൽ,നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെകരസ്പർശമായിരുന്നപ്രിയ സഖാവ്.. അന്ത്യാഭിവാദ്യങ്ങൾ.. ഒരു നൂറ്റാണ്ട് പിന്നിട്ട സമരജീവിതം അവസാനിപ്പിച്ച് വിഎസ് അച്ചുതാനന്ദൻ മടങ്ങുമ്പോൾ കെകെ രമ ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരൻ വെട്ടേറ്റ് വീണതുമുതൽ കെക രമ നയിക്കുന്ന സിപിഎമ്മിനോടുള്ള നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ ആരംഭ കാലത്ത് പകർത്തിയ ഒരു ചിത്രവും ഇതിനൊപ്പം രമ പങ്കുവച്ചിട്ടുണ്ട്. തന്നെ കാണാനെത്തിയ വിഎസിന്റെ കൈകൾ ചേർത്ത്…

    Continue Reading

  • ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജിവെച്ചു
    ,

    ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജിവെച്ചു

    ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിക്കത്ത് നല്‍കി. ആരോഘ്യ പ്രശ്നങ്ങള്‍ കാരണമാണ് രാജിവച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. 2027 വരെ കാലാവധി ബാക്കി നില്‍ക്കെയാണ് സ്ഥാനമൊഴിയുന്നത്. രാജ്യത്തെ രണ്ടാം റാങ്കുള്ള പദവിയില്‍ നിന്നുമുള്ള രാജി വലിയ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉടനെ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടി വരും.

    Continue Reading

  • ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് “റാവിസ് പ്രതിധ്വനി സെവൻസ് – സീസൺ 8“ ഫുട്ബോൾ ടൂർ്ണമെൻ്റ് – ജൂലൈ 18 നു ടെക്നോപാർക്കിൽ തുടക്കമായി.
    , , , ,

    ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് “റാവിസ് പ്രതിധ്വനി സെവൻസ് – സീസൺ 8“ ഫുട്ബോൾ ടൂർ്ണമെൻ്റ് – ജൂലൈ 18 നു ടെക്നോപാർക്കിൽ തുടക്കമായി.

    ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ് – സീസൺ8 ഇൻ അസോസിയേഷൻ വിത്ത് യൂഡി” ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ജൂലൈ 18, വെള്ളിയാഴ്ച്ച വൈകിട്ട് ഇന്ത്യൻ ബീച്ച് ഫുട്ബോൾ ക്യാപ്റ്റൻ ശ്രീ. രോഹിത് യേശുദാസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിലെ ചാമ്പ്യന്മാരായ യു എസ് ടി ട്രോഫി കൈമാറുന്ന ചടങ്ങ് യു എസ് ടി ക്യാമ്പസിൽ നടന്നു. അവിടെ നിന്നും…

    Continue Reading

  • വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു
    , , , ,

    വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

    വി എസ് അച്യുതാനന്ദന്‍ അല്പം മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി അസുഖബാധിതനായിരുന്നു. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി. എസ്. അച്യുതാനന്ദൻ. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി…

    Continue Reading

  • തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
    , ,

    തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ സർവീസസ് ഡയറക്ടർ ഡോ. അനില്‍ ബി.ജി. പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    Continue Reading

  • ‘അഥര്‍വ’ – മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍
    , , , , , ,

    ‘അഥര്‍വ’ – മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍

    തിരുവനന്തപുരം: ഇരുപതോളം സ്കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ‘അഥര്‍വ‘ മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍. ജൂലൈ 26ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജോബ്‌ കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. നാട്യസൂത്ര, നാദ നിര്‍വാണ, നസാക്കത്ത്, യുക്തി, നാടക എന്നീ മത്സര ഇനങ്ങളാണ് ‘അഥര്‍വ’ യില്‍ ഒരുക്കുന്നത്. ഭാരതീയ വിദ്യാഭവനിലെ കുട്ടികള്‍ തന്നെയാണ് ‘അഥര്‍വ’ യുടെ സംഘാടകര്‍ എന്നതും ഒരു സവിശേഷതയാണ്. ‘അഥര്‍വ’ യുടെ ഭാഗമായി മണ്‍വിള…

    Continue Reading

  • ആരാധകരുടെ മനസുകളിൽ പ്രേം നസീർ ഇന്നും ജീവിക്കുന്നു
    , , , ,

    ആരാധകരുടെ മനസുകളിൽ പ്രേം നസീർ ഇന്നും ജീവിക്കുന്നു

    പ്രേംനസീറെന്ന മഹാനടനെ വിമർശിക്കപ്പെടുന്നവർക്ക് ആ നടൻ്റെ മഹത്വമെന്തെന്ന് മനസിലാക്കുവാൻ ചരിത്രം പഠിക്കണമെന്നും ഇന്നും എക്കാലവും ആരാധകരുടെ മനസുകളിൽ ആ നടൻ ജീവിക്കുന്നു വെന്നും ഗായകൻ ജി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഒരെറ്റ പ്രാവശ്യം അടുത്തറിയാൻ സാധിച്ച തനിക്ക് പ്രേംനസീർ സമ്മാനിച്ച പേന ഇന്നും അമൂല്യ നിധിയായി കാത്തുസൂക്ഷിക്കുന്നുവെന്നും പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ പ്രേം സിംഗേഴ്സ് ഏഴാമത് പ്രതിമാസ ഗാനസന്ധ്യ ഉൽഘാടനം ചെയ്ത് വേണുഗോപാൽ വെളിപ്പെടുത്തി. സാഹസിക പാമ്പ് പിടുത്ത വനിത റോഷ്നി , മ്യുസിഷ്യൻ ഡോ: വേണുഗോപാലൻ…

    Continue Reading

  • വിദ്യാര്‍ഥി ബസിടിച്ച് മരിച്ച സംഭവം; പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സ്വകാര്യ ബസുകള്‍ തടയുന്നു
    , , ,

    വിദ്യാര്‍ഥി ബസിടിച്ച് മരിച്ച സംഭവം; പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സ്വകാര്യ ബസുകള്‍ തടയുന്നു

    പേരാമ്പ്രയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സ്വകാര്യ ബസുകള്‍ തടയുന്നു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളാണ് പ്രവര്‍ത്തകര്‍ തടയുന്നത്. പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ശ്രമിച്ചുവരികയാണ്. ഇന്ന് ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നുഅപകട മരണത്തിന് ഇടയാക്കിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആണ് ആറ് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ്…

    Continue Reading

  • ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12ന് തിരുവനന്തപുരത്ത്
    , , , ,

    ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12ന് തിരുവനന്തപുരത്ത്

    ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12 ന് തിരുവനന്തപുരത്ത്: ആൻറണി രാജു എം എൽ എ മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതിയായി വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ പ്രഭാഷണം, വിശേഷാൽ കച്ചേരി എന്നിവയുണ്ടാകും. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം…

    Continue Reading

error: Content is protected !!