Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’
    , , ,

    കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’

    തിരുവനന്തപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെ കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര  സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നജീബ് അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർ ഷാജിത നാസർ,ദിലീപ്, കൈരളി അഷറഫ്,ബിജുകുമാർ, ട്രഷറർ ബാലചന്ദ്രൻ, ആഷിക്,ഫിലോ ദേവദാരു  എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

    Continue Reading

  • കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി
    , , ,

    കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

    കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് പരിഹാരം കാണുന്നതിനും അതിനെ വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകതയും ഉയർത്തിക്കാട്ടി ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ഫ്യൂച്ചർ കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ  “സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക” എന്ന വിഷയത്തിൽ  നടന്ന ശിൽപശാലയിലാണ് ഈ തീരുമാനം കൈകൊണ്ടത് . മുൻ അംബാസഡറും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ പ്രൊഫ. വേണു രാജാമണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിൻ  സർവകലാശാല പ്രോ വൈസ്…

    Continue Reading

  • ഭാരതീയ വിദ്യാഭവൻ വാർഷിക കായിക മത്സരം ബാഡ്മിന്റൺ താരം ജംഷാദ് ഉദ്ഘാടനം ചെയ്തു
    , , ,

    ഭാരതീയ വിദ്യാഭവൻ വാർഷിക കായിക മത്സരം ബാഡ്മിന്റൺ താരം ജംഷാദ് ഉദ്ഘാടനം ചെയ്തു

    വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിൻറെ 38-ാമത് വാർഷിക കായിക  മത്സരം ജൂലൈ  25 ന് പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടത്തി. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ഓണററി സെക്രട്ടറി എസ്. ശ്രീനിവാസന്‍റെ ഐ.എ.എസ് (റിട്ട)അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ദേശീയ ബാഡ്മിന്‍റൺ താരം ശ്രീ ടി.കെ. ജംഷാദ് ഉദ്ഘാടനം നിർവഹിച്ചു. ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനത്തിൽവച്ച് സമ്മാന വിതരണം നടത്തി. ഓണററി അസോസിയേറ്റ് സെക്രട്ടറിയും, ഡയറക്ടറുമായ ഡോക്ടർ ജി.എൽ മുരളീധരന്‍റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മുൻ ഐ.പി.എൽ.…

    Continue Reading

  • 25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ
    , , ,

    25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

    25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം…

    Continue Reading

  • കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധർക്കെതിരെ  ഉടൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്
    , , ,

    കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധർക്കെതിരെ  ഉടൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്

    നെടുമങ്ങാട് : സാമൂഹ്യവിരുദ്ധർ  കല്ലിങ്ങൽ മേഖലയിൽ ജനവാസ പ്രദേശത്ത് തള്ളിയകക്കൂസ് മാലിന്യം  നീക്കം ചെയ്യുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നിയോജകമണ്ഡലം നേതാക്കൾ സ്ഥലം സന്ദർശിച്ചുകൊണ്ട് നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു. നേതാക്കളായ നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, അസീം നെടുമങ്ങാട്, മാഹീൻ,  പീരി മുഹമ്മദ് തുടങ്ങിയവർ  സംഘത്തിൽ ഉണ്ടായിരുന്നു.

    Continue Reading

  • പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍
    , , ,

    പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍

    മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്.…

    Continue Reading

  • മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു
    , , ,

    മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു

    എച്ച്.ഐ.വി രോഗത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. 17നും 25നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ആഗസ്റ്റ് അഞ്ചിനാണ് മാരത്തണ്‍ സംഘടിപ്പിക്കുക. രാവിലെ ഏഴു മണിയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് അവസാനിക്കും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000,…

    Continue Reading

  • 18 വയസ്സുകാരൻ  എഴുതിയ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു
    , , ,

    18 വയസ്സുകാരൻ  എഴുതിയ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

    തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായധീരജ് ജി. എൻ ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ ദി ഗ്രാൻഡ് ക്രോണിക്കിൾ  ഓഫ് ഇന്ത്യൻ സിവിലൈസേഷൻ എന്ന പുസ്തകം തിരുവനന്തപുരത്ത്  പ്രകാശനം ചെയ്തു.പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല മുൻ പിവിസി ഡോ. ജെ. പ്രഭാഷ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. അച്യുത്ശങ്കർ എസ്. ന് നൽകി പ്രകാശനം നിർവഹിച്ചു.ഫിഷറീസ് വകുപ്പ് സെക്രട്ടറി ബി. അബ്ദുൽ നാസർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 18 വയസ്സുകാരനായ ധീരജ് ഗോപിനാഥൻ നിമേഷ്…

    Continue Reading

  • ആവേശത്തിന്റെ അലകൾ ഉയർത്തി അഥർവ യ്ക്ക് സമാരംഭം
    , , , ,

    ആവേശത്തിന്റെ അലകൾ ഉയർത്തി അഥർവ യ്ക്ക് സമാരംഭം

    ഇന്റർ സ്കൂൾ കലാമാമാങ്കം ഒരുക്കി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവൻ. തലസ്ഥാനത്തെ ഇരുപതോളം സ്കൂളുകൾ പങ്കെടുക്കുന്ന കലാ മാമാങ്കത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജോബ് കുര്യൻ തിരിതെളിച്ചു.  സ്കൂൾ ഹെഡ് ബോയ് അനിരുദ്ധ് സി മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ കേന്ദ്ര കമ്മിറ്റി മെമ്പർ ഡോ ആശ ആർ നായർ അധ്യക്ഷപദം അലങ്കരിച്ചു.  കുട്ടികൾ തമ്മിലുള്ള മത്സരങ്ങളിൽ സ്ഥാനങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും,  മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് ജീവിതവിജയമെന്നും മുഖ്യാതിഥി ജോബ് കുര്യൻ ഉദ്ഘാടന പ്രസംഗത്തിൽ…

    Continue Reading

  • ജയിലിലെ കൊടും കുറ്റവാളികളോടുള്ളമുഖ്യമന്ത്രിയുടെ മൃദു സമീപനംഭാവി ജീവിതത്തെ ഓർത്ത് : ഷിബു ബേബിജോൺ
    , , ,

    ജയിലിലെ കൊടും കുറ്റവാളികളോടുള്ള
    മുഖ്യമന്ത്രിയുടെ മൃദു സമീപനം
    ഭാവി ജീവിതത്തെ ഓർത്ത് : ഷിബു ബേബിജോൺ

    തിരുവനന്തപുരം : ജയിലിൽ കൊടുംകുറ്റവാളികളോടുള്ള മുഖ്യമന്ത്രിയുടെ മൃദു സമീപനം ഭാവി ജീവിതത്തെഓർത്തെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി  ഷിബു ബേബിജോൺ പറഞ്ഞു. തൊഴിൽ നിഷേധിക്കുന്ന സർക്കാർ , നാടുവിടുന്ന യുവത എന്ന മുദ്രാവാക്യമുയർത്തി ആർവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവജനങ്ങൾ ആഗ്രഹിക്കുന്ന സിസ്റ്റമല്ല വിദ്യാഭ്യാസ – തൊഴിൽ രംഗത്ത് ഇന്നുള്ളത്. സാമൂഹിക സുരക്ഷയിലും ആരോഗ്യ മേഖലയിലും കേരളം കൈവരിച്ച നേട്ടം പുതു തലമുറയ്ക്ക് ലഭിയ്ക്കാത്ത സാഹചര്യമാണ് ഇവിടെ.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!