Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • എസ്‌.  ശ്രീശാന്തിനെ മൂന്ന് വർഷത്തെക്ക്  വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ
    , , ,

    എസ്‌.  ശ്രീശാന്തിനെ മൂന്ന് വർഷത്തെക്ക്  വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ

    തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ  പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. 30.4.25 ൽ എറണാകുളത്തു ചേർന്ന   കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.  നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിവാദമായ …

    Continue Reading

  • ആനന്ദ് അംബാനിയുടെ വളർത്തു നായ ‘ഹാപ്പി’ യ്ക്ക് വിട
    ,

    ആനന്ദ് അംബാനിയുടെ വളർത്തു നായ ‘ഹാപ്പി’ യ്ക്ക് വിട

    വിവാഹത്തിലെ താരം അനന്തിന്റെ വളർത്തു നായ ഹാപ്പി വിടവാങ്ങി. ദുഖത്തോടെ അംബാനി കുടുംബം.  മൃഗസ്‌നേഹിയായ അനന്തിന് ഹാപ്പിയുടെ വിയോഗം ഏറെ വേദനയുണ്ടാക്കി.  റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വളർത്തുനായ ഹാപ്പി ലോകത്തോട് വിട പറഞ്ഞു. അനന്ത്‌ അംബാനിയുടെയും രാധിക മർച്ചന്റെയും വിവാഹ ആഘോഷവേളയിൽ ആകർഷണീയനായ അംബാനി കുടുംബത്തിന്റെ വളർത്തുന്ന ഹാപ്പി ഇന്നലെ രാവിലെ വിടവാങ്ങി.

    Continue Reading

  • ലഷ്കറെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ
    , , ,

    ലഷ്കറെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ

    പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ലഷ്കറെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ. ലാഹോറിലെ ഹാഫിസ് സയീദിന്റെ താമസസ്ഥലം നിരീക്ഷിക്കാൻ പ്രത്യേക ‍ഡ്രോൺ സംവിധാനം സൈന്യം ഒരുക്കിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, ലഷ്കറെ തയിബ എന്നീ സംഘടനകളുടെ സംയുക്ത സുരക്ഷാ വലയത്തിലാണ് ഹാഫിസ് സയീദ്….

    Continue Reading

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്‌ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി
    , , , , ,

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്‌ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി

    തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട്…

    Continue Reading

  • നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
    , , ,

    നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

    സീരിയൽ സിനിമാ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്ക് ഭീമമായ തുക കണ്ടെത്തുന്നതിനുള്ള ശ്രമം ബന്ധുക്കൾ തുടർന്നെങ്കിലും സ്വരുക്കൂട്ടാൻ ആയില്ല.  കരൾ നൽകാൻ മകൾ തയ്യാറായിരുന്നു. റൺവെ, മാമ്പഴക്കാലം,  ലയൺ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. നിരവധി സീരിയലുകളിലും സജീവമായിരുന്നു വിഷ്ണു പ്രസാദ്.

    Continue Reading

  • അനാശാസ്യ പ്രവര്‍ത്തനത്തിന് 11 മലയാളി യുവതികള്‍ പിടിയില്‍
    , ,

    അനാശാസ്യ പ്രവര്‍ത്തനത്തിന് 11 മലയാളി യുവതികള്‍ പിടിയില്‍

    കൊച്ചിയിൽ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനത്തിന് 11 മലയാളി യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് ഈ യുവതികള്‍ പിടിയിലാവുന്നത്.സ്പായുടെ മറവിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ്. ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധനയ്ക്കായി ഹോട്ടലിൽ എത്തുന്നത്. എന്നാല്‍, പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം.അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗത്ത് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത 11 പേരും…

    Continue Reading

  • വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി :നിയന്ത്രണം വിട്ട വാഹനം ഇളക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി
    , , ,

    വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി :നിയന്ത്രണം വിട്ട വാഹനം ഇളക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി

    തിരുവനന്തപുരം: മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിഗമനം.കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Continue Reading

  • എഐ ടെക്നോളജി സംയോജിപ്പിച്ച് അവതരിപ്പിച്ച ആദ്യ മലയാളം ഷോർട്ട് മൂവി സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ് സ്ക്രീനിംഗ് നടന്നു
    , , , ,

    എഐ ടെക്നോളജി സംയോജിപ്പിച്ച് അവതരിപ്പിച്ച ആദ്യ മലയാളം ഷോർട്ട് മൂവി സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ് സ്ക്രീനിംഗ് നടന്നു

    ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇടത്തൊടി കെ ഭാസ്ക്കരൻ നിർമ്മിച്ച് ലിനി സ്റ്റാൻലി രചനയും സംവിധാനവും നിർവ്വഹിച്ച 22 മിനിറ്റ് ദൈർഘ്യ ഷോർട്ട് മൂവി “സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്” (Stars in the darkness)ൻ്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു. തീർത്തും വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായ സിനിമ, ഗർഭച്ഛിദ്രത്തിൻ്റെ പരിണിത ഫലങ്ങളും അതിൻമേലുള്ള ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത്. എഐ, ത്രീഡി അനിമേഷൻ ടെക്നോളജി സംയോജിപ്പിച്ച് അവതരിപ്പിച്ച ആദ്യ മലയാളം ഷോർട്ട് മൂവി കൂടിയാണിത്. വിനോദ്…

    Continue Reading

  • മകനായി വിജയ് ബാബു, അമ്മയായി ലാലി പി എം, ഹൃദയത്തിൽ തൊട്ട് മദർ മേരി മേയ് രണ്ടിന്
    , , , ,

    മകനായി വിജയ് ബാബു, അമ്മയായി ലാലി പി എം, ഹൃദയത്തിൽ തൊട്ട് മദർ മേരി മേയ് രണ്ടിന്

    പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്. ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമ്മിച്ച്, എ ആർ വാടിക്കൽ…

    Continue Reading

  • ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ
    , ,

    ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

    കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി. മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി…

    Continue Reading

error: Content is protected !!