Author: News Desk
-

‘ഒരു റൊണാൾഡോ ചിത്രം’ മോഷൻ ടൈറ്റിൽ പുറത്തിറങ്ങി
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാൾഡോ ചിത്രം’. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. …
-

തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു
ഓട്ടോയിലുണ്ടായിരുന്നയാളാണ് മരിച്ചത്. ഓട്ടോയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം പട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക് ഉണ്ട്. അപകടത്തിന് പിന്നാലെ ഓട്ടോ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഓട്ടോ പൂർണമായ കത്തി നശിച്ചു. സുനിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോൺക്രീറ്റ് തൊഴിലാളി ആയിരുന്നു…
-

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നേതൃസംഗമം സംഘടിപ്പിച്ചു
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരുടെ നേതൃസംഗമം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു, ഡിസിസി ഭാരവാഹികളായ എസ്. കൃഷ്ണ കുമാർ, വിനോദ് സെൻ, എം കെ റഹ്മാൻ, ബിസ്മി കൃഷ്ണൻ, പഴകുളം സതീഷ്, കോട്ടുകാൽ ഗോപി, ബീന സിറാജ്, കോവളം മഞ്ഞിലാസ് , അസ്ബർ പള്ളിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു.
-

കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡൻ്റാകേണ്ടതെന്ന് കെ മുരളീധരന്‍
കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഫോട്ടോ കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡന്റെന്ന് കെ മുരളീധരന്‍. ആന്റോ ആന്റണിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്ന സാഹചര്യത്തിലായിരുന്നു പരാമര്‍ശം.കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ല. അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. താന്‍ ഒരിക്കലും കെ പി സി സി പ്രസിഡന്റാകില്ലെന്ന് ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപ്പിടിത്തത്തിലെ ധാര്‍മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കാണെന്നും വീണാ ജോര്‍ജ് രാജി…
-

സോണിയക്കും രാഹുലിനും നോട്ടീസ് അയച്ച് ഡൽഹി കോടതി
നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡൽഹി റൗസ് അവന്യൂ കോടതി. ഇഡി നല്‍കിയ കുറ്റപത്രത്തിൽ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കാന്‍ വിസമ്മതിച്ചിരുന്നു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ഇഡിക്ക് നിര്‍ദേശം നൽകിയിരുന്നു. ഇന്ന് കൂടുതൽ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയതോടെയാണ് കോടതി സോണിയ…
-

പി വി അൻവർ യുഡിഫ് ലേക്ക്
പി.വി. അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തി.
You May Have Missed


















