Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • മേയ് 6നും 7നും തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ ജലവിതരണം മുടങ്ങും

    മേയ് 6നും 7നും തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ ജലവിതരണം മുടങ്ങും

    Continue Reading

  • സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി വൻ വിജയമാക്കും. സ്വതന്ത്ര കർഷക സംഘം
    , ,

    സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി വൻ വിജയമാക്കും. സ്വതന്ത്ര കർഷക സംഘം

    നെടുമങ്ങാട്: സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മെയ് 16 17 തീയതികളിൽ പാലക്കാട് നടക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച പ്രവർത്തക യോഗo ഉദ്ഘാടനവും,നിയോജക മണ്ഡലം തല പ്രചാരണ സമിതിക്ക് പോസ്റ്റർ പ്രകാശനവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ നിർവഹിച്ചു. സ്വതന്ത്ര കർഷകസംഘം നിയോജകമണ്ഡലം പ്രസിഡന്റ് വെമ്പായം സലാം അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ്,കർഷകസംഘം ഭാരവാഹികളായ നെടുമങ്ങാട് എം നസീർ,മുഹമ്മദ്…

    Continue Reading

  • റീഹാബ്കോൺ 2025 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു
    , , , , ,

    റീഹാബ്കോൺ 2025 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

    ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടന്നു. 26 തീയതി ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിന് സംസ്ഥാന ഘടകം പ്രസിഡൻറ് ഡോ. സെൽവൻ പി അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, ഡോ. തോമസ് മാത്യു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന…

    Continue Reading

  • വേനലവധിക്കാലം വ്യത്യസ്തമാക്കാൻകാർഷിക കോളേജിൽ ‘തളിർ’
    , , ,

    വേനലവധിക്കാലം വ്യത്യസ്തമാക്കാൻ
    കാർഷിക കോളേജിൽ ‘തളിർ’

    വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’  എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെ വിളവെടുപ്പ്, മണ്ണിര കമ്പോസ്റ്റ്നിർമ്മാണം, ഫലവൃക്ഷങ്ങളുടെ കായിക പ്രജനന രീതികളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, അലങ്കാര സസ്യങ്ങളുടെ പുനരുൽപ്പാദന രീതികൾ എന്നിവ ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. 5 മുതൽ9ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 1,000/- രൂപ.ഈ പരിപാടിയിലേയ്ക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ…

    Continue Reading

  • നല്ല സിനിമകള്‍ നമ്മെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കും : പ്രേംകുമാര്‍
    , , , ,

    നല്ല സിനിമകള്‍ നമ്മെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കും : പ്രേംകുമാര്‍

    ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശനപരിപാടിക്ക് തുടക്കമായി ലോക ക്‌ളാസിക് സിനിമകള്‍ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്നവയാണെന്നും അവയുടെ ആസ്വാദനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവാന്‍ നമുക്ക് കഴിയുമെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പറഞ്ഞു. ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകളുടെ ആസ്വാദനം പുതിയ രീതിയില്‍ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുകയും അവ നമ്മിലെ മാനവികതയെ ഉണര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ പോലുള്ള സിനിമകള്‍ ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരെ നടന്ന പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് ചാപ്‌ളിനെപ്പോലുള്ള കലാകാരന്മാര്‍ നടത്തിയ യുദ്ധവിരുദ്ധ…

    Continue Reading

  • കാർഷിക കോളേജിൽ ഷി ലീഡ്സ് എക്സ്പോ-2025 ഏപ്രിൽ 26ന്
    , , ,

    കാർഷിക കോളേജിൽ ഷി ലീഡ്സ് എക്സ്പോ-2025 ഏപ്രിൽ 26ന്

    വെളളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി *ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഷി ലീഡ്സ് എക്സ്പോ-2025* കോളേജിലെ മണ്ഡപത്തിൽ വച്ച് സംഘടിപ്പിക്കുന്നു. സ്ത്രീ ശക്തികരണത്തിന് സഹായകരമാകുന്ന സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ‘ഷീ ലീഡ്സ്’  എക്സ്പോയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വയം സഹായ സംഘങ്ങളുടെ പങ്കാളിത്തം, സംരംഭങ്ങളുടെ പരിചയപ്പെടൽ, ചക്കചായ, കൂൺ കോഫി, ബിരിയാണി, കപ്പ,…

    Continue Reading

  • സ്വയം സഹായ സംഘങ്ങൾക്കായുള്ള സൗജന്യ പരിശീലന പരിപാടി
    , , , ,

    സ്വയം സഹായ സംഘങ്ങൾക്കായുള്ള സൗജന്യ പരിശീലന പരിപാടി

    വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ  ഗ്രാമീണ അവബോധ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി, *ഏപ്രിൽ 29 രാവിലെ 10 മണി മുതൽ* സ്വയം സഹായ സംഘങ്ങൾക്ക് പുതിയ സംരംഭക സാധ്യതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ പരിശീലന പരിപാടി കോളേജിലെ കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിൽ വെച്ച് നടത്തുന്നു. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണി മുതൽ  *ചെറുകിട മത്സ്യ സംസ്കരണവും സംരംഭകത്വവും* എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2 മണി മുതൽ…

    Continue Reading

  • കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം പുഷ്‌പാഞ്‌ജലി സ്വാമിയാർ ഉദ്ഘാടനം ചെയ്തു
    , , , , , , ,

    കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം പുഷ്‌പാഞ്‌ജലി സ്വാമിയാർ ഉദ്ഘാടനം ചെയ്തു

    കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഡയറക്ട‌ർ പ്രൊഫ. പി.സി. മുരളീമാധവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം, കിഴക്കേ കോട്ടയിലെ ലെവീ ഹാളിൽ നടന്നത്. നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടന ചടങ്ങിനു ശേഷം അനുഗ്രഹ പ്രഭാഷണം ചെയ്തു. കാന്തളൂർ വലിയശാല കൗൺസിലർ ശ്രീ എസ്സ്. കൃഷ്‌ണകുമാർ ആശംസാപ്രസംഗം നടത്തി. ഓക്സോഫോഡ് സർവ്വകലാശാലയിലെ സുപ്രസിദ്ധവേദ പണ്ഡിതൻ പ്രൊഫ. ഫെനിയർ മൂർഗെരിറ്റ്…

    Continue Reading

  • പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്നിട്ട് കേരള നിയമസഭ
    , , ,

    പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്നിട്ട് കേരള നിയമസഭ

    നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 1 വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. പൊതു അവധി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതലായിരിക്കും പ്രവേശനം. ഏവർക്കും സ്വാഗതം…

    Continue Reading

  • ലഹരിക്കെതിരെ നിലവിളി സമരം നടത്തി കേരള മദ്യനിരോധന സമിതി
    , , ,

    ലഹരിക്കെതിരെ നിലവിളി സമരം നടത്തി കേരള മദ്യനിരോധന സമിതി

    നെടുമങ്ങാട് : കേരള മദ്യനിരോധന സമിതി യുടെ ആഭിമുഖ്യത്തിൽചുള്ളിമാനൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ നിലവിളി സമരം  സീനിയർ വർക്കിംഗ് പ്രസിഡണ്ട് കെ.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ വഞ്ചുവംഷറഫ്, പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ. ബിജു പാസ്റ്റർ, പാർത്ഥസാരഥി. നെടുമങ്ങാട് എം നസീർ,പാസ്റ്റർ തങ്കച്ചൻ. ആൽബർട്ട് എം ജെ. ബാബു വൈദ്യർ. തങ്കരാജ്. എന്നിവർ സംസാരിച്ചു

    Continue Reading

error: Content is protected !!