Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വഖഫ് ബില്ലിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചു
    , , ,

    വഖഫ് ബില്ലിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചു

    നെടുമങ്ങാട്: ഇന്ത്യയിലെ ജനതയെ വർഗീയതയുടെ പേരിൽ വേർതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ വഖഫ് ബില്ലിന് എതിരെ മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബില്ല് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. നേതാക്കളായ എച്ച് സിദ്ദീഖ്, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, അസീം നെടുമങ്ങാട്, സലിം മഞ്ചയിൽ, പാളയം നിസാമുദ്ദീൻ, പീരു മുഹമ്മദ്, ഷഫീഖ് ചെറിയ പാലം തുടങ്ങിയവർ നേതൃത്വം നൽകി.

    Continue Reading

  • തിരുവനന്തപുരം മേഖല ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു
    , , ,

    തിരുവനന്തപുരം മേഖല ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു

    ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖല ഐഡി കാർഡ് വിതരണം, ഹോട്ടൽ ബോബൻ പ്ലാസയിൽ ജില്ലാ സെക്രട്ടറി സതീഷ് കവടിയാർ വനിതാ അംഗം കുമാരി അനുഷയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ വി മധു, സതീഷ് ശങ്കർ, മേഖലാ പ്രസിഡണ്ട് പാട്രിക് ജോർജ്, സെക്രട്ടറി യദുകുല കുമാർ, അജിത് സ്മാർട്ട്, ശ്രീജി, അനന്തകൃഷ്ണൻ, തോമസ് ബാബു എന്നിവർ സംസാരിച്ചു.

    Continue Reading

  • ‘ശംഖുമുദ്ര പുരസ്‌കാരം 2025’ പ്രഖ്യാപിച്ചു
    , , , ,

    ‘ശംഖുമുദ്ര പുരസ്‌കാരം 2025’ പ്രഖ്യാപിച്ചു

    മലയാളത്തിലെ ആദ്യ സിനിമ ന്യൂസ് & എന്റര്‍ടൈൻമെന്റ് ഐ പി ടി വി (IPTV) ചാനല്‍ ആണ് പുലരി ടി വി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിലിം, ഷോര്‍ട് ഫിലിം, ടെലിവിഷന്‍, ആല്‍ബം മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി പുലരി ടിവി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് നടത്തിവരുന്നു. ഈ വർഷം മുതല്‍ വിവിധമേഖലയിലെ കലാകാരന്മാരെ ആദരിക്കാനായി ശംഖുമുദ്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. ശ്രീ. വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ (ചലച്ചിത്ര സീരിയല്‍ നടന്‍, കാഥികന്‍) ജൂറി ചെയര്‍മാനായും, ശ്രീ. സി. വി. പ്രേംകുമാര്‍…

    Continue Reading

  • ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്
    , , , ,

    ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

    പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി…

    Continue Reading

  • ട്രാൻസ്മിഷൻ ലൈനിന്റെ അലൈമെന്റ് മാറ്റുന്ന പ്രവർത്തികൾ പൂർത്തിയാക്കി
    ,

    ട്രാൻസ്മിഷൻ ലൈനിന്റെ അലൈമെന്റ് മാറ്റുന്ന പ്രവർത്തികൾ പൂർത്തിയാക്കി

    റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രീ നഗർ, പി.ടി.പി. നഗർ ഭാഗങ്ങളിൽ പുരോഗമിച്ചു വന്നിരുന്ന പ്രധാന ട്രാൻസ്മിഷൻ ലൈനിന്റെ അലൈമെന്റ് മാറ്റുന്ന പ്രവർത്തികൾ പൂർത്തിയാക്കി, അന്തിമഘട്ട കോൺക്രീറ്റിങ് നടക്കുകയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ഭാഗത്തും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള സജീവ പ്രവർത്തനങ്ങൾ നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കി വരുകയാണ്. കുടിവെള്ളവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് നഗരസഭയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെടുക. കൺട്രോൾ റൂം നമ്പർ: 8075353009

    Continue Reading

  • കേരള പോലീസിന്‍റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍
    , , , , ,

    കേരള പോലീസിന്‍റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

    കേരള പോലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡിഡാഡ്(ഡിജിറ്റല്‍ ഡിഅഡിക്ഷന്‍). സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേർ. ഇതിൽ 775 കുട്ടികൾക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്കാൻ കഴിഞ്ഞു ബാക്കി കുട്ടികളുടെ കൗൺസിലിങ്ങും മറ്റും നടന്ന് വരുന്നു. ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്.…

    Continue Reading

  • അവധിക്കാല ക്ലാസുകൾക്ക് വിലക്ക്
    , , , , ,

    അവധിക്കാല ക്ലാസുകൾക്ക് വിലക്ക്

    അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പാക്കണം – ബാലാവകാശ കമ്മിഷൻ. മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുമാണ്. സി ബി എസ് ഇ, ഐ സി…

    Continue Reading

  • ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത കോൾ സെന്റർ ഉദ്ഘാടനം ചെയ്തു
    , , , ,

    ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത കോൾ സെന്റർ ഉദ്ഘാടനം ചെയ്തു

    സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾ ഫ്രീ നമ്പരായ 1950 ന്റെ ഉദ്ഘാടനം ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ യു. കേൽക്കർ കേരള സ്റ്റേറ്റ് ഐടി മിഷനിൽ നിർവഹിച്ചു. ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർമാരായ ഷർമിള. സി, കൃഷ്ണദാസൻ പി, അനീഷ് റ്റി, ഇ-ഗവേർണൻസ് ഹെഡ് എസ് സനോബ് എന്നിവർ പങ്കെടുത്തു. ഇലക്ഷൻ വകുപ്പിന്റെ ജില്ലാ തലത്തിലുള്ള കോൾ സെന്ററുകൾ തെരഞ്ഞെടുപ്പ് സമയത്തും സംക്ഷിപ്ത വോട്ടർ…

    Continue Reading

  • 2025 ലെ വിഷു ബമ്പർ വിപണിയിലെത്തി
    , ,

    2025 ലെ വിഷു ബമ്പർ വിപണിയിലെത്തി

    12 കോടി ഒന്നാം സമ്മാനം സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും. ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള…

    Continue Reading

  • മെഡിക്കൽ കോളേജിൽ നൂതന സാങ്കേതിക വിദ്യയിലൂടെ എട്ടു പേർക്ക് ഹൃദയ ശസ്ത്രക്രിയ
    , , , ,

    മെഡിക്കൽ കോളേജിൽ നൂതന സാങ്കേതിക വിദ്യയിലൂടെ എട്ടു പേർക്ക് ഹൃദയ ശസ്ത്രക്രിയ

    തിരുവനന്തപുരം: ഹൃദയധമനികളുടെ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞു രക്തചംക്രമണത്തിനു തടസം നേരിട്ട എട്ടു രോഗികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂതന ആൻജിയോപ്ലാസ്റ്റിയിലൂടെ രോഗമുക്തിയേകി. ഐ വി യു എസ് എൻ ഐ ആർ എസ് ( ഇൻട്രാ വാസ്‌കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി) എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ തടസങ്ങൾ കണ്ടുപിടിച്ചാണ് ചികിത്സ നൽകിയത്. ഹൃദയധമനികളുടെ ഉൾഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസങ്ങളാണ് ( അതെറോസ്‌ക്ളിറോട്ടിക് പ്ലാക്) നൂതന മാർഗത്തിലൂടെ കണ്ടെത്തി ചികിത്സ നൽകിയത്. സംസ്ഥാനത്തെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!